|    Dec 5 Mon, 2016 3:49 am

ബാലികയെ പീഡിപ്പിച്ച കേസില്‍ അച്ഛന് ഇരട്ടജീവപര്യന്തം

Published : 26th October 2016 | Posted By: SMR

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛന് ഇരട്ട ജീവപര്യന്തം. കോഴിക്കോട് മണ്ണൂരിലെ വാകേരി വീട്ടില്‍ ഷാജിയെ(39)യാണ് ആറാംക്ലാസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് ഒന്നാം അഡീഷനല്‍ ജില്ലാ കോടതി മജിസ്‌ട്രേറ്റ് എ ശങ്കരന്‍ നായര്‍ ശിക്ഷിച്ചത്.
ഐപിസി 376, 377 എന്നിവയും ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമത്തിലെ വിവിധ വകുപ്പുകളും അനുസരിച്ച് ഏഴുവര്‍ഷം കഠിനതടവും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.
ഏഴുവര്‍ഷം കഠിനതടവ് ആദ്യം അനുഭവിക്കണം. മറ്റു ശിക്ഷകള്‍ പിന്നീട് ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2014ല്‍ ഫറോക്ക് പോലിസാണ് ഷാജിക്കെതിരേ കേസെടുത്തത്. പെണ്‍കുട്ടി സ്‌കൂള്‍ അധ്യാപകര്‍ക്കു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈനില്‍ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജ്, പി ഭവ്യ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day