|    Dec 7 Wed, 2016 4:02 pm
FLASH NEWS

ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംവാദം നാളെ അഗളിയില്‍

Published : 4th November 2016 | Posted By: SMR

പാലക്കാട്: ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ തിരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സംവാദം എന്ന ബോധവല്‍ക്കരണപരിപാടി ശനിയാഴ്ച (നവംബര്‍ അഞ്ച്) അഗളിയില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ ക്കരിക്കുന്നതിനും അവരുടെ വീക്ഷണങ്ങളും പ്രശ്‌നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനുമായാണ് ബാലാവകാശസംരക്ഷണ കമ്മീഷന്‍ എല്ലാ ജില്ലകളിലും സംവാദം’ സംഘടിപ്പിക്കുന്നത്.രാവിലെ പത്തുമണിക്ക് അഗളി അഹാഡ്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി അധ്യക്ഷത വഹിക്കും. കമ്മീഷന്‍ അംഗം എന്‍. ബാബു പങ്കെടുക്കും. കളമശ്ശേരി രാജഗിരി സോഷ്യല്‍ സയന്‍സ് കോളേജിലെ പരിശീലനവിഭാഗം മേധാവി എസ്സ്.ആര്‍. രാജീവ് കുട്ടികള്‍ക്കായി ക്ലാസ്സ് നയിക്കും. തുടര്‍ന്ന് ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കുട്ടികള്‍ അവതരിപ്പിക്കും. ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്യും. അട്ടപ്പാടി ബ്ലോക്കിലെ വിവിധ സ്‌കൂളുകളില്‍നിന്നായി ഒന്‍പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന 80 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഒരു സ്‌കൂളില്‍നിന്ന് ഒരു അധ്യാപകനും പങ്കെടുക്കും. പരിപാടിയില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day