|    Dec 8 Thu, 2016 1:20 pm
FLASH NEWS

ബാലാവകാശനിയമം കേരളം മുന്നില്‍: ഷീല വിജയകുമാര്‍

Published : 25th October 2016 | Posted By: SMR

മുളംകുന്നത്തുകാവ്: ബാലാവകാശനിയമം നടപ്പാക്കുന്ന കാര്യത്തില്‍ കേരളമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാവിജയകുമാര്‍. ബംഗ്ലാദേശിന്റെയും യുനിസെഫിന്റയും പുരസ്‌കാരം ലഭിച്ച കിലയെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തൃശ്ശൂരിനെ ജില്ലാസൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണം നടന്നുവരികയാണ്. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗുരുതമാണ്. സര്‍വേ പൂര്‍ത്തിയായാല്‍ മാത്രമേ അതിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കഴിയൂ. 86 ഗ്രാമപഞ്ചായത്തുകളില്‍ 60 പഞ്ചായത്തുകള്‍ സര്‍വേ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന പഞ്ചായത്തുകള്‍ അടുത്ത മാസം അതു പൂര്‍ത്തിയാക്കും. 74 അങ്കണവാടികളുടെ നിര്‍മ്മാണവും ജില്ലയിലെ ഉടനെ പൂര്‍ത്തിയാക്കുമെന്നു ജില്ലാപ്രസിഡന്റ് പറഞ്ഞു. പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ലൈജു, മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി, ഉത്തര്‍ പ്രദേശിലെ അഡീഷ്ണല്‍ പഞ്ചായത്ത് ഡയറക്ടര്‍ രാജേന്ദ്രസിങ്, പഞ്ചായത്ത് വകുപ്പിന്റെ കണ്‍സല്‍ട്ടന്റ് സുനിതസിങ്, ഡോ.പീറ്റര്‍ എം രാജ്, ഡോ.സണ്ണി ജോര്‍ജ്  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day