|    Dec 6 Tue, 2016 5:39 pm
FLASH NEWS

ബാലശാസ്ത്ര കോണ്‍ഗ്രസ്് ജില്ലാതല മല്‍സരങ്ങളുടെ ഉദ്ഘാടനം

Published : 6th November 2016 | Posted By: SMR

കല്‍പ്പറ്റ: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജില്ലാതല മല്‍സരങ്ങള്‍ പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി പി തങ്കം അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാങ്കേതികതയും നൂതനാശയങ്ങളും സുസ്ഥിര വികസനത്തിന്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന മല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ജൂനിയര്‍ വിഭാഗത്തില്‍ കല്‍പ്പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂളും ഒന്നാം സ്ഥാനം നേടി. സീനിയര്‍ വിഭാഗത്തില്‍ മീനങ്ങാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ബീനാച്ചി ഗവ: ഹൈസ്‌കൂളും ജൂനിയര്‍ വിഭാഗത്തില്‍ മാനന്തവാടി ലിറ്റില്‍ ഫഌവര്‍ യുപി സ്‌കൂളും നവംബര്‍ 18, 19 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ദേശീയതല മല്‍സരം ഡിസംബര്‍ 27, 28 തിയ്യതികളില്‍ മഹാരാഷ്ട്രയില്‍ നടക്കും. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഉഷാകുമാരി, സാഹിത്യകാരി സി എസ് ചന്ദ്രിക, ബാലശാസ്ത്ര കോണ്‍ഗ്രസ് ദേശീയ വിധികര്‍ത്താവ് ഇ കുഞ്ഞികൃഷ്ണന്‍, സയന്റിസ്റ്റ് വി വി ശിവന്‍, സി ജയരാജന്‍, ടി ജി സജി, സുധീഷ് കരിങ്ങാരി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day