|    Dec 11 Sun, 2016 7:45 am

ബാലമുരളീകൃഷ്ണ അന്തരിച്ചു

Published : 22nd November 2016 | Posted By: Navas Ali kn

maxresdefault

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ എന്ന മംഗലപ്പള്ളി ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ സ്വവസതിയില്‍ വെച്ചാണ് മരിച്ചത്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് നേടിയ ഏക കര്‍ണാടകസംഗീതജ്ഞനാണ് ബാലമുരളീകൃഷ്ണ. രാജ്യം ഇദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്‌കാരം, മികച്ച സംഗീതസംവിധായകന്‍, മികച്ച പിന്നണി സംഗീതജ്ഞന്‍ എന്നീ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ ഏക കര്‍ണാടക സംഗീതജ്ഞനാണ് ബാലമുരളീകൃഷ്ണ.
1930 ജൂലൈ ആറിന് ആന്ധ്രപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്ത് ജനിച്ച ബാലമുരളീകൃഷ്ണ ആറ് വയസ് മുതല്‍ തന്നെ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി.  ബാലമുരളീകൃഷ്ണയുടെ മാതാപിതാക്കളും സംഗീതജ്ഞരായിരുന്നു.  നിരവധി ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുള്ള അദ്ദേഹം വിവിധ വാദ്യോപകരണങ്ങളിലും വിദഗ്ധനായിരുന്നു. കവി, സംഗീത സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായി. സ്വന്തമായി 25ലേറെ രാഗങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി 25000ത്തിലധികം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’, ‘സ്വാതി തിരുനാള്‍’, ‘ഭരതം’ എന്നീ മലയാള സിനിമകള്‍ക്കും പിന്നണി പാടി. ‘സ്വാതി തിരുനാളി’ലെ ആലാപനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നല്‍കി കേരളം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക