|    Dec 10 Sat, 2016 8:13 pm

ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Published : 21st October 2016 | Posted By: G.A.G

KBABU

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍  വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നു രാവിലെ 10.30 ഓടെ എറണാകുളത്തെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നൂറോളം ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ബാബുവിനെ ചോദ്യം ചെയ്തത്.
ബാബുവിന്റെ ബിനാമിയെന്നു ആരോപിക്കപ്പെടുന്ന കുമ്പളങ്ങി സ്വദേശി ബാബുറാമുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദ്യാവലിയിലിലുണ്ട്. ബാബുറാമും ബാബുവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. ബാബുറാമിനെ വിജിലന്‍സ് നേരത്തേ ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ ബാബുറാം നല്‍കിയ വിവരങ്ങളും ലഭിച്ച തൈളിവുകളുടെയും അടിസ്ഥാനത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളാണ് ബാബുവില്‍ നിന്ന് വിജിലന്‍സ് അന്വേഷിക്കുന്നത്. ബാബുറാം ബാബുവിന്റെ ബിനാമി തന്നെയാണെന്നാണ് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ആരോപിച്ചിട്ടുള്ളത്. ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കു ബാബുറാം അയച്ച കത്തും ബാബുവുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ രേഖകളും വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക