|    Dec 8 Thu, 2016 11:30 am

ബാപ്പു പുത്തനത്താണിക്ക് ആയിരങ്ങളുടെ യാത്രാമൊഴി

Published : 26th November 2016 | Posted By: SMR

പുത്തനത്താണി: പിഡിപി ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണിയുടെ വിയോഗത്തോടെ നഷ്ടമായത് പിന്നാക്ക രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയെ. പിഡിപിയുടെ രൂപീകരണ കാലം മുതല്‍തന്നെ പാര്‍ട്ടിയില്‍ സജീവ സാന്നിധ്യമായിരുന്ന ബാപ്പു ജില്ലയില്‍ പിഡിപിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. മണ്ഡലം കമ്മിറ്റിയിലൂടെ പാര്‍ട്ടിയുടെ നേതൃത്വത്തിലേയ്ക്കു വന്ന അദ്ദേഹം ജില്ലാ കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയറ്റംഗം, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുമായി ആത്മ ബന്ധം സൂക്ഷിച്ചിരുന്ന നേതാക്കളില്‍ ഒരാളായിരുന്നു ബാപ്പു പുത്തനത്താണി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. രാവിലെ പതിനൊന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം മൂന്നിന് പുത്തനത്താണി ഐറിഷ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് മൃതദേഹം കാണാനെത്തിയത്. തുടര്‍ന്ന് വൈകീട്ട് നാലോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുത്തനത്താണി ജുമാമസ്ജിദില്‍ ഖബറടക്കി. അബ്ദുല്‍നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി മയ്യിത്ത് നമസ്‌കാരത്തിനു നേതൃത്വം നല്‍കി. പിഡിപി സംസ്ഥാന നേതാക്കളായ സുബൈര്‍ സബാഹി, കെ ഇ അബ്ദുല്ല, മുഹമ്മദ് റജീബ്, മുജീബ് റഹ്്മാന്‍ എറണാകുളം, ജാഫറലി ദാരിമി, മൊയ്തീന്‍, യൂസുഫ് പാന്ത്ര, സി കെ അബ്ദുല്‍ അസീസ്, ഗഫൂര്‍ പുതുപ്പാടി, രാമദാസ് കതിരൂര്‍, ശിവാനന്ദന്‍ മലപ്പുറം, അഡ്വ. കെ ഷംസുദ്ദീന്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ഹഖ്, പി അഷ്‌റഫ് ജനാസ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day