|    Dec 4 Sun, 2016 11:55 pm
FLASH NEWS

ബാണാസുരയില്‍ അനധികൃത മല്‍സ്യനിക്ഷേപം: പോലിസ് അന്വേഷണം തുടങ്ങി

Published : 31st October 2016 | Posted By: SMR

മാനന്തവാടി: പടിഞ്ഞാറത്തറ ബാണാസുരഡാമിന്റെ നിരോധിത മേഖലയില്‍ പ്രവേശിച്ച് മല്‍സ്യം നിക്ഷേപിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ഡാമിന്റെ നിരോധിത മേഖലയായ മെയിന്‍ ഷട്ടറിനും ബോട്ട് ജെട്ടിക്കുമിടയിലുള്ള ഭാഗത്ത് വെള്ളത്തിലിറങ്ങി രണ്ടുപേര്‍ ചേര്‍ന്ന് മല്‍സ്യം നിക്ഷേപിക്കുന്നതു സഞ്ചാരികളുടെ ശ്രദ്ധയില്‍പെട്ടത്. ജീവനില്ലാത്ത മീനിന്റെ വായ്ക്കുള്ളില്‍ ചിപ്പെന്നു സംശയിക്കുന്ന വസ്തു തിരുകിക്കയറ്റിയതായും സംഭവം കണ്ട സഞ്ചാരികള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ, രണ്ടുപേരും കടന്നുകളയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈഡല്‍ ടൂറിസം എഇ ബോസന്‍ലാല്‍ പടിഞ്ഞാറത്തറ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എസ്‌ഐ എം എ മുഹമ്മദ്്് നജീബ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ ഡാമില്‍ നിക്ഷേപിച്ച മല്‍സ്യം പൊങ്ങിയതോടെ പോലിസെത്തി മല്‍സ്യമെടുത്ത് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു കൂടുതല്‍ പരിശോധനയ്ക്കായി ഫിഷറീസിനെയും വെറ്ററിനറി വിഭാഗത്തെയും പോലിസ് സമീപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day