|    Dec 4 Sun, 2016 11:38 am

ബാങ്ക് നിയന്ത്രണം: കായികതാരങ്ങള്‍ക്ക് പണം പിന്‍വലിക്കാനായില്ല

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: ദേശീയ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് കേരളത്തില്‍ നിന്നു പോയ കായികതാരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവിന് അനുവദിച്ച പണം ബാങ്കില്‍നിന്നു പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ട് ആവശ്യമായ തുക മല്‍സരം നടക്കുന്ന കോയമ്പത്തൂരില്‍ പ്രത്യേക സംവിധാനത്തിലൂടെ എത്തിച്ചു. കറന്‍സി നിരോധനത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കായികതാരങ്ങളെ വലച്ചത്. കായികതാരങ്ങളുടെ പ്രതിസന്ധി അറിഞ്ഞയുടന്‍ ധനമന്ത്രി തോമസ് ഐസക്ക് ഇടപെടുകയും പ്രശ്‌നം പരിഹരിക്കാന്‍ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുലക്ഷം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തിരുവനന്തപുരം ശാഖ വഴി കോയമ്പത്തൂര്‍ ശാഖയ്ക്കു കൈമാറുകയായിരുന്നു. അവിടെ പ്രത്യേക ചെസ്റ്റില്‍ സൂക്ഷിക്കുന്ന തുക നിരോധനമില്ലാത്ത നോട്ടുകളായി ഇന്നുരാവിലെ തന്നെ ഉദ്യോഗസ്ഥര്‍ക്കു നല്‍കും. കേരള സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ ജൂനിയര്‍ ടീമാണ് കോയമ്പത്തൂരില്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇവര്‍ 180 കായികതാരങ്ങളും എട്ട് ഉദ്യോഗസ്ഥരുമുണ്ട്. ചെലവാകുന്ന തുക ടീം മടങ്ങിവന്നശേഷം തിരികെനല്‍കുകയാണു സാധാരണ ചെയ്യാറ്. അതിനുപകരം, കായികതാരങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ ഇത്തവണ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 6.67 ലക്ഷം രൂപ മുന്‍കൂറായി അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് ടീമിനെ അയച്ചത്. എന്നാല്‍, നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം ടീമിനെ ആശങ്കയിലാഴ്ത്തുകയായിരുന്നു. പലരുടെയും കൈവശമുണ്ടായിരുന്ന പണംകൊണ്ടാണ് ആദ്യദിവസം കഴിച്ചുകൂട്ടിയത്. ഇന്നത്തേക്കുകൂടി കഴിയാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. ഈ അവസ്ഥയിലാണ് ധനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതും പ്രശ്‌നം പരിഹരിക്കപ്പെട്ടതുമെന്ന് സംഘത്തോടൊപ്പമുള്ള ബാബു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day