|    Dec 4 Sun, 2016 1:10 am
FLASH NEWS

ബാങ്ക് തട്ടിപ്പ്; രണ്ടുപേര്‍ കൂടി പിടിയില്‍

Published : 22nd November 2016 | Posted By: SMR

വളപട്ടണം: വ്യാജരേഖകള്‍ ചമച്ച് വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു 10 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം സ്വദേശിനിയും വടകരയില്‍ വിവാഹിതയുമായ നൂര്‍ജഹാന്റെ പരാതിയില്‍ അവരുടെ സഹോദരന്‍ വളപട്ടണത്തെ ആഷിഖ്(39), ഇയാളുടെ സുഹൃത്ത് വളപട്ടണത്തെ സിയാദ്(35) എന്നിവരാണു പിടിയിലായത്. നൂര്‍ജഹാന്റെ പേരില്‍ വ്യാജരേഖ ചമച്ച് വായ്പ തട്ടിയെടുത്ത കേസിലാണ് നടപടി. മറ്റൊരു സ്ത്രീയുടെ ഒപ്പും ഫോട്ടോയും ഉപയോഗിച്ച് ആഷിഖായിരുന്നു പണം തട്ടിയെടുത്തത്. സിയാദാണ് ജാമ്യം നിന്നത്.ബാങ്കിലെ വന്‍തുകയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 10 പേരെ കഴിഞ്ഞ 11ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day