|    Dec 6 Tue, 2016 11:34 am
FLASH NEWS

ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവം; കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി

Published : 29th October 2016 | Posted By: SMR

തലശ്ശേരി: ഐഡിബിഐ ബാങ്ക് തലശ്ശേരി ശാഖയിലെ ജീവനക്കാരി ദില്‍ന വിനോദ് സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നിലച്ചിരിക്കെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞു. ഐഡിബിഐ ബാങ്ക് അധികൃതര്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരിയുടെ ബന്ധു കേന്ദ്രസര്‍ക്കാരിനു നല്‍കിയ പരാതിയിലാണു നടപടി. അതിനിടെ ബാങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്നു മറ്റൊരു കെട്ടിടത്തിലേക്ക് മാറാനുള്ള അണിയറനീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന. ജീവനക്കാരി കൊല്ലപ്പെട്ടതില്‍ പിന്നീട് ഇടപാടുകാര്‍ക്ക് ബാങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വരാനും ഇടപാടുകള്‍ നടത്താനും മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന പ്രചാരണം നടത്തിയാണ് കെട്ടിടം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ നീക്കം നടത്തുന്നത്. ബാങ്ക് കെട്ടിടത്തില്‍ ഫോറന്‍സിക് വിദഗ്ധരും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.  2016 ജൂണ്‍ രണ്ടിനു രാവിലെ 9.58ഓടെയാണ് കേസിനാസ്പദമായ സംഭവം. അഞ്ചുമാസം കഴിഞ്ഞിട്ടും ബാങ്കില്‍നിന്നു അനുകൂല നടപടികള്‍ ഉണ്ടാവാത്ത ഘട്ടത്തിലാണ് ബാങ്ക് മാനേജര്‍ ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം വാങ്ങിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day