|    Dec 10 Sat, 2016 10:28 am

ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവം: അന്വേഷണം നിലച്ചു

Published : 28th October 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരിയിലെ ഐഡിബിഐ ബാങ്കിനകത്ത് ബാങ്ക് ജീവനക്കാരി ദില്‍ന വിനോദ് സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നിലച്ചു. 2016 ജൂണ്‍ രണ്ടിനു രാവിലെ  9.58ഓടെയാണ് കേസിനാസ്പദമായ സംഭവം. സെക്യൂരിറ്റി ജീവനക്കാരന്‍ മമ്പറം സ്വദേശി ഹരീന്ദ്രന്റെ കൈയിലുണ്ടായിരുന്ന തോക്കില്‍നിന്നാണ് വെടി പൊട്ടിയത്. ദില്‍ന തല്‍ക്ഷണം കൊല്ലപ്പെട്ടു. പോലിസ് വിശദമായ അന്വേഷണം നടത്തി അബദ്ധത്തില്‍ തോക്കില്‍നിന്ന് ഉണ്ട തെറിച്ചാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഫോറന്‍സിക് വിദഗ്ധര്‍ ഇതുസംബന്ധിച്ച് ചില സംശയങ്ങള്‍ ഉന്നയിച്ചതോടെ തോക്ക് വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ട്രയല്‍ നടത്തണമെന്നും ഫോറന്‍സിക് വിദഗ്ധന്‍ നിര്‍ദേശിച്ചിരുന്നു. അതും ഇതേവരെ പാലിക്കപ്പെട്ടിട്ടില്ല. സംഭവത്തില്‍ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരന്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതിനിടെ സംഭവസമയം ബാങ്കിലുണ്ടായിരുന്ന മാനേജര്‍ ഹൈദരബാദിലേക്ക് സ്ഥലംമാറ്റം വാങ്ങി പോയി. സംഭവത്തി ല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി അധികൃതര്‍ ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് ബാങ്കേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ സംഘടനകള്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് ഐഡിബിഐ ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു തുടര്‍നീക്കവും ഉണ്ടായിട്ടില്ല. ഇതിനിടെ ബാങ്കില്‍ അസിസ്റ്റന്റ് മാനേജറായി ജോലിചെയ്തിരുന്ന ജീവനക്കാരിയെ ബാങ്ക് മാനേജറായി നിയമിച്ചു. പോലിസിന്റെ ഭാഗത്തുനിന്ന് ഗൗരവതരമായ അന്വേഷണം ഉണ്ടാവാത്തത്  ദുരൂഹത വര്‍ധിപ്പിക്കുന്നതായി ദില്‍നയുടെ ബന്ധുക്കള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day