|    Dec 6 Tue, 2016 11:27 pm
FLASH NEWS

ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ അമിത് ഷായ്ക്ക് കൈമാറണംസ്വന്തം പ്രതിനിധി

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ടുകള്‍ റദ്ദാക്കിയ നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 31വരെ നടത്തിയ ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറാന്‍ ബിജെപി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വയം ഉദാഹരണങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരിക്കണം കള്ളപ്പണത്തിനെതിരായ മുന്നേറ്റം നയിക്കേണ്ടതെന്നും മോദി പറഞ്ഞതായി പാര്‍ലമെന്ററി കാര്യമന്ത്രി അനന്തകുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
നോട്ടു പിന്‍വലിക്കല്‍ സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചതായി അനന്തകുമാര്‍ പറഞ്ഞു. ആദായ നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് കള്ളപ്പണം വെളുപ്പിക്കാനുള്ള ജാലകം എന്ന നിലയിലല്ലെന്നും പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്കുള്ള സ്രോതസ്സ് എന്ന നിലയിലാണെന്നും മോദി പറഞ്ഞു.
അതേസമയം, എന്തുകൊണ്ടാണ് നവംബര്‍ എട്ടിനു ശേഷമുള്ള ഇടപാട് മാത്രം ചോദിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. നവംബര്‍ എട്ടിന് ആറുമാസം മുമ്പുള്ള അക്കൗണ്ട് ഇടപാടുകളെക്കുറിച്ച് എന്തു കൊണ്ടു ചോദിക്കുന്നില്ല. അതോടൊപ്പം അംബാനി, അദാനി, പെ ടിഎം, ബിഗ്ബസാര്‍ തുടങ്ങിയ മോദിയുടെ സുഹൃത്തുക്കളുടെ അക്കൗണ്ട് വിവരങ്ങളും പുറത്തു വിടേണ്ടതാണെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day