|    Dec 4 Sun, 2016 7:42 pm

ബാങ്കുവിളി നിരോധനം: ഇസ്രായേല്‍ പാര്‍ലമെന്റില്‍ അറബ് എംപി ബാങ്ക് വിളിച്ചു

Published : 17th November 2016 | Posted By: Navas Ali kn

Ahmad Tibi
തെല്‍അവീവ്: ഇസ്രായേലില്‍ പള്ളികളിലെ ബാങ്കുവിളി ശബ്ദം കുറയ്ക്കുന്നതിനായുള്ള ബില്ല് പുരോഗമിക്കുന്നതിനിടെ പാര്‍ലമെന്റില്‍ ബാങ്ക് വിളിച്ച് അറബ് എംപിമാരുടെ പ്രതിഷേധം. ബാങ്കുവിളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ല് പാര്‍ലമെന്റായ നെെസറ്റില്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ഫലസ്തീനിയന്‍ എംപിയായ അഹ്മദ് ദിബിയാണ് ശക്തമായ പ്രതിഷേധവുമായെത്തിയത്. ബില്ലിലൂടെ ഇസ്രായേല്‍ സര്‍ക്കാരിന്റെ മുസ്‌ലിംവിരുദ്ധതയാണ് പ്രകടമാവുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മറ്റൊരംഗം തലേബ് അബു അറ്റും ബാങ്കു മുഴക്കി. ബാങ്കുവിളി ജനങ്ങളെ അസ്വസ്ഥരാക്കുന്നുവെന്നാരോപിച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് പ്രമേയം കൊണ്ടുവന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നീക്കം വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 856 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day