|    Dec 8 Thu, 2016 9:32 pm
FLASH NEWS

ബാങ്കുകള്‍ പലതും ഉച്ചയോടെ ഇടപാട് നിര്‍ത്തി

Published : 14th November 2016 | Posted By: SMR

മാള: പഴയ  നോട്ടുകള്‍ക്ക് പകരം നല്‍കാനുള്ള പുതിയ കറന്‍സികള്‍ തീര്‍ന്നതിനാല്‍ ഇന്നലെ ഉച്ചയോടെ പല ബാങ്കുകളും ഇടപാടുകള്‍ നിര്‍ത്തിവതച്ചു. അതേസമയം ചില എടിഎം കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെങ്കിലും അവയില്‍ നിന്നും പണം കിട്ടാത്ത അവസ്ഥയാണ്.ഔട്ട് ഓഫ് സര്‍വീസ് എന്ന മെസേജാണ് സ്‌ക്രീനില്‍ തെളിഞ്ഞിരിക്കുന്നത്. ഫെഡറല്‍ ബാങ്കിന്റെ മാള ശാഖ ഇന്നലെ 12ന് മുമ്പായി പണം തീര്‍ന്നതോടെ അടച്ചു.ഷട്ടറില്‍ സ്‌റ്റോക്ക് തീര്‍ന്നതിനാല്‍ നോട്ട് മാറ്റിനല്‍കല്‍ പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായുള്ള അറിയിപ്പ് പതിച്ചിട്ടുമുണ്ട്.ഇതിനുശേഷം ഒട്ടനവധിപേരാണ് ഒറ്റക്കും കൂട്ടായും വന്നുകൊണ്ടിരുന്നത്. എസ്ബിഐയ്യുടെ മാള ശാഖ വൈകുന്നേരം വരെ പ്രവര്‍ത്തിച്ചു. ഇവിടെ നല്ല തിരക്കായിരുന്നു.എസ്ബിടി പൊയ്യ ശാഖ വൈകീട്ട് നാലുവരെ പ്രവര്‍ത്തിച്ചു. ഇവിടേയും കനത്ത തിരക്കായിരുന്നു. ചെറിയ തോതില്‍ നടന്ന ഉന്തുംതള്ളും മൂലമുണ്ടായ ബഹളം പോലിസ് ഇടപെട്ടാണ് ശാന്തമാക്കിയത്. മേഖലയിലെ വിവിധയിടങ്ങളിലെ ബാങ്കുകള്‍ ഭാഗികമായാണ് ഞായറാഴ്ച പ്രവര്‍ത്തിച്ചത്. ബാങ്ക് നേരിട്ട് പണം നിറക്കുന്ന കുഴൂര്‍ എസ്ബിടി എടിഎം അടക്കം ഏതാനും ചില എടിഎമ്മുകളില്‍ നിന്നുമാത്രമാണ് ഇന്നലെ നിയന്ത്രിതമായ തോതില്‍ പണം ലഭിച്ചത്. ഇതിനിടെ ഇന്നലേയും ബാങ്കുകളില്‍ നിന്നും ലഭ്യമായത് രണ്ടായിരത്തിന്റെ നോട്ടുകളാണ്. പണം കൈയില്‍ വച്ച് പട്ടിണി കിടക്കേണ്ട അവസ്ഥയാണ് എന്നാണ് വ്യാപകമായി ഉയരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day