|    Dec 6 Tue, 2016 12:09 am
FLASH NEWS

ബാങ്കുകള്‍ തുറന്നു; പണം പിന്‍വലിക്കാന്‍ വന്‍തിരക്ക്

Published : 11th November 2016 | Posted By: SMR

കോട്ടയം: ഒരു ദിവസം പൊതുജനങ്ങള്‍ക്കായുള്ള സേവനം നിര്‍ത്തിവച്ച ശേഷം ഇന്നലെ ബാങ്കുകള്‍ തുറന്നപ്പോള്‍ ജനത്തിരക്കേറി. പതിവില്‍ നിന്നു വ്യത്യസ്തമായി രാവിലെ മുതല്‍ വന്‍തിരക്കായിരുന്നു നഗരത്തിലെ വിവിധ ബാങ്കുകളില്‍. കൈയിലുള്ള 500ന്റേയും 1000ത്തിന്റേയും നോട്ടുകള്‍ മാറിയെടുക്കാനായി എല്ലാവരും എത്തിയപ്പോള്‍ ക്യൂ ഓഫിസുകളില്‍ നിന്നു പുറത്തേക്കു നീങ്ങി. കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസില്‍ ഉച്ചവരെ നീണ്ട നിരയായിരുന്നു. ഇന്നലെ മുതല്‍ എല്ലായിടത്തും 2000ത്തിന്റെ പുത്തന്‍ നോട്ടുകളും എത്തി. ആദ്യമായി പുതിയ നോട്ട് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ചിലര്‍. എന്നാല്‍ മറ്റു ചിലരാവട്ടെ വലിയതുക എങ്ങനെ മാറ്റിയെടുക്കുമെന്ന ചിന്തയിലുമായിരുന്നു. 2000 നോട്ടുമായി ചന്തയില്‍ പോവാന്‍ വിഷമിക്കേണ്ടി വരുമെന്ന നിലപാടായിരുന്നു സ്ത്രീകള്‍ക്ക്. പുതിയ നോട്ട് കൈയില്‍ കിട്ടിയതോടെ ചില്ലറയാക്കാനായി നെട്ടോട്ടമോടുന്നവരുടെയും എണ്ണം കുറവല്ല. കഴിഞ്ഞ രണ്ടു ദിവസമായി എടിഎമ്മും പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയവര്‍ നിരവധിയായിരുന്നു. എന്നാല്‍ നിശ്ചിത തുക മാത്രമേ പിന്‍വലിക്കാനാവുവെന്നത് പലരെയും കുരുക്കിലാക്കി. ശമ്പളം ബാങ്കുവഴി ലഭിക്കുന്നവരും പ്രതിസന്ധിയിലായിരുന്നു. അക്കൗണ്ടില്‍ പണം എത്തിയിട്ടും പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു ഭൂരിഭാഗം പേരും. നഗരത്തില്‍ സ്റ്റേ ചെയ്ത് ജോലിചെയ്യുന്ന പലരുടെയും അക്കൗണ്ട് മറ്റു സ്ഥലങ്ങളിലായതിനാല്‍ പണം പിന്‍വലിക്കാനാവാതെ ഇക്കൂട്ടരും ബുദ്ധിമുട്ടി. ജോലിക്കാര്‍ക്കു ദിവസക്കൂലി നല്‍കാന്‍ പോലും പലരും ഇന്നലെ പെടാപ്പാടുപെടുകയായിരുന്നു. കൂടാതെ, ജില്ലയില്‍ വിവിധ മെഡിക്കല്‍ സ്റ്റോറുകളിലും ഇന്നലെയും വന്‍ പ്രതിസന്ധി നേരിട്ടു. മരുന്നു വാങ്ങിയാല്‍ ബാക്കി നല്‍കാന്‍ കഴിയാതെ സ്റ്റോറുടമകളും കൃത്യമായി പണം നല്‍കാന്‍ കഴിയാതെ സാധാരണക്കാരും ബുദ്ധിമുട്ടി. 300 രൂപയ്ക്ക് മുകളില്‍ വില വരുന്ന മരുന്ന് വാങ്ങിയാല്‍ പലര്‍ക്കും പണം നല്‍കാന്‍ കഴിയാത്ത അവസഥയായിരുന്നു. പലപ്പോഴും ചെറിയ തുക വേണ്ടെന്ന് വയ്‌ക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day