|    Dec 8 Thu, 2016 11:24 am

ബാങ്കുകള്‍ ചെറിയ നോട്ടുകള്‍ നല്‍കുന്നില്ലെങ്കില്‍ പമ്പുകള്‍ അടയ്ക്കുമെന്ന് ഉടമകള്‍

Published : 12th November 2016 | Posted By: SMR

കൊച്ചി: ബാങ്കുകളില്‍ നിന്നും ആവശ്യാനുസരണം ചെറിയ നോട്ടുകള്‍ നല്‍കിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം ഇന്ന് ഉച്ചകഴിഞ്ഞ് നിര്‍ത്തിവയ്ക്കുമെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  ബാങ്കുകള്‍ ആവശ്യാനുസരണം ചെറിയ നോട്ടുകള്‍ നല്‍കാതിരിക്കുന്ന സാഹചര്യത്തില്‍ 100 രൂപയ്ക്കും 200 രൂപയ്ക്കും പെട്രോള്‍ അടിക്കാന്‍ 2000ന്റെ നോട്ടുകളുമായി ഇന്നുമുതല്‍ പൊതുജനം പമ്പിലെത്തിയാല്‍ പ്രതിസന്ധി വളരെ രൂക്ഷമാവും. ഈ സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നും പെട്രോള്‍ പമ്പുകളിലേക്ക് അവശ്യമായ ചില്ലറ നോട്ടുകള്‍ അടിയന്തരമായി നല്‍കണം.നിരോധിച്ച നോട്ടുകള്‍ ശേഖരിക്കുവാന്‍ ഗവണ്‍മെന്റ് ഏല്‍പിച്ചത് പെട്രോളിയം ഡീലേഴ്‌സിനെയാണ്. പക്ഷെ, ചെറിയ നോട്ടുകള്‍ പമ്പുകള്‍ക്ക് നല്‍കുന്നതിന് യാതൊരു പരിഗണനയും നല്‍കാഞ്ഞത് അശാസ്ത്രീയമാണ്. പമ്പുകള്‍ക്ക് ആവശ്യമായ ചെറിയ നോട്ടുകളുടെ ഒരംശം പോലും ബാങ്കുകള്‍ നല്‍കുന്നില്ലെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ പമ്പുകള്‍ അടയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day