|    Dec 5 Mon, 2016 10:03 pm
FLASH NEWS

ബാങ്കുകളില്‍ മൂന്നാംനാളും തിക്കും തിരക്കും

Published : 12th November 2016 | Posted By: SMR

മുക്കം: 500, 1000രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ജനങ്ങളു ടെ പരക്കംപാച്ചില്‍ മൂന്നാം നാളും ബാങ്കുകളില്‍ തിക്കും തിരക്കും. എടിഎമ്മുകള്‍ പൂര്‍ണമായി തുറക്കാത്തതാണ് ഇടപാടുകാര്‍ക്ക് മൂന്നാംനാളും ദുരിതമായത്. മുക്കത്ത് എസ്ബിഐ, കനറാ ബാങ്ക്, എസ്ബിടി, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ മുന്‍വശം രാവിലെ മുതല്‍ നീണ്ട ക്യൂ അനുഭവപ്പെട്ടു. കനറാ ബാങ്കിലും ഫെഡറല്‍ ബാങ്കിലും നോട്ട് മാറാനായി നൂറുകണക്കിനാളുകള്‍ വൈകിട്ടും വരി നില്‍ക്കുകയായിരുന്നു. പലര്‍ക്കും നോട്ടുകള്‍ മാറിക്കിട്ടാതെയും ക്യൂവില്‍ നില്‍ക്കാന്‍ പ്രയാസമായതിനാലും തിരിച്ചു പോകേണ്ടി വന്നു. അതേസമയം, കനറാ ബാങ്ക് ഒഴികെയുള്ള എടിഎം തുറന്നു പ്രവര്‍ത്തിച്ചത് നേരിയ ആശ്വാസമായി. ഇവിടങ്ങളില്‍ രാവിലെ മുതല്‍ ഏറെ തിരക്കനുഭവപ്പെട്ടു. 50,100 നോട്ടുകളാണ് എടിഎമ്മുകളില്‍ ലഭ്യമായത്. ഉച്ചയോടെ 50 രൂപാ നോട്ടുകള്‍ കാലിയായി. പിന്നീട് 100 ലഭ്യമായെങ്കിലും എടിഎമ്മിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായത്  ഇടപാടുകാരെ വലച്ചു. കനറാ ബാങ്കിന്റെ എടിഎമ്മില്‍ തുക ഡെപ്പോസിറ്റ് ചെയ്യാത്തതാണ് പ്രശ്‌നമായത്. എന്നാ ല്‍ തൊട്ടടുത്ത പ്രദേശമായ മണാശ്ശേരിയില്‍ വൈകീട്ടും എടിഎമ്മില്‍ ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day