|    Dec 4 Sun, 2016 3:45 pm

ബാങ്കില്‍ സംഘര്‍ഷം; രണ്ടു പേര്‍ ചികില്‍സ തേടി

Published : 12th November 2016 | Posted By: SMR

ആലപ്പുഴ: മുല്ലയ്ക്കലില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിലുണ്ടായ സംഘര്‍ഷത്തില്‍ ബാങ്ക് മാനേജര്‍ക്കും നോട്ട് മാറാനെത്തിയയാള്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. നോട്ട് മാറാന്‍ വരിനല്‍ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
മര്‍ദനത്തില്‍ പരിക്കേറ്റ ആലപ്പുഴ പാലച്ചിറ സജിനും ബാങ്ക് മാനേജരും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. വരിയില്‍ നിന്ന തന്നെ അനാവശ്യമായി വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നുവെന്ന് സജിന്‍ പറഞ്ഞു. വരിയില്‍ നിന്ന പത്ത് പേരെ കയറ്റിവിട്ടപ്പോള്‍ ഇയാളെ കയറ്റിവിടാതിരുന്നതില്‍ പ്രകോപിതനായി ആക്രമണം നടത്തുകയായിരുന്നുവെന്ന് ബാങ്ക് മാനേജരും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day