|    Dec 8 Thu, 2016 11:25 am

ബാങ്കില്‍ നിന്ന് പണം മാറി ഇറങ്ങിയ ആളെ ബൈക്ക് ഇടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Published : 15th November 2016 | Posted By: SMR

ചങ്ങരംകുളം: ബാങ്കില്‍ നിന്നു പണം മാറ്റിയിറങ്ങുകയായിരുന്ന മധ്യവയസ്‌കനെ ബൈക്കിടിച്ചു തെറിപ്പിച്ചു. ബൈക്ക് യാത്രക്കാരനടക്കം രണ്ടു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ആലംകോട് സ്വദേശി തടത്തില്‍ പ്രേംരാജ്(50)നെയാണ് ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈക്ക് യാത്രക്കാരനായിരുന്ന പാവിട്ടപ്പുറം സ്വദേശി കൊട്ടിലിങ്ങല്‍ അഷ്‌കര്‍ (29)നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലത്ത് പത്ത് മണിയോടെ സംസ്ഥാന പാതയില്‍ എസ്ബിടി ബാങ്കിനു മുന്‍വശത്താണ് അപകടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day