|    Dec 6 Tue, 2016 6:18 am
FLASH NEWS

ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ശരീരം തളര്‍ന്ന വിമുക്തഭടന് അവഗണന

Published : 25th November 2016 | Posted By: SMR

കോവളം: നിര്‍ത്തലാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ ക്യൂ നിന്ന് കുഴഞ്ഞുവീണ് ഒരു വശം തളര്‍ന്ന വിമുക്തഭടനോട് ബാങ്ക് അധികൃതരുടെ കടുത്ത അവഗണന. എസ്ബിടിയുടെ പൂവാര്‍ ശാഖയ്ക്കു മുന്നില്‍ ക്യൂവില്‍ നിന്ന പുല്ലുവിള സ്വദേശി എയ്ഞ്ചല്‍ (58) എന്ന വിമുക്തഭടനാണു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള ശ്രമത്തിനിടെ തളര്‍ന്നുവീണത്. കഴിഞ്ഞ 10നായിരുന്നു സംഭവം. ബന്ധുക്കളെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരത്തിന്റെ ഒരുവശം തളര്‍ന്നു നിശ്ചലമായിരുന്നു. രാവിലെ 10ഓടെ ബാങ്കിലേ—ക്കു പോയ എയ്ഞ്ചല്‍ വൈകീട്ട് നാലായായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ ബാങ്കിലെത്തിയപ്പോഴാണ് ഇദ്ദേഹം ഒരു കസേരയില്‍ തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ കണ്ടത്.  മണിക്കൂറുകള്‍ തളര്‍ന്നുകിടന്നിട്ടും ബാങ്ക് അധികൃതര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നു ബന്ധുക്കള്‍ പറയുന്നു. വീട്ടുകാര്‍ എയ്ഞ്ചലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരത്തിന്റെ ഒരുവശം പൂര്‍ണമായും തളര്‍ന്നുകഴിഞ്ഞിരുന്നു. ഒരു വശം ചലനമറ്റ എയ്ഞ്ചല്‍ ചികില്‍സ തുടരുകയാണ്. ഒരു സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ എയ്ഞ്ചലിന്റെ ശശീരം തളര്‍ന്നതോടെ ഒരു കുടുംബം തന്നെ അനാഥാവസ്ഥയിലായി. ബാങ്ക് അധികൃതരടക്കം ഒരു ഏജന്‍സികളും എയ്ഞ്ചലിനെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. എവിടെ പരാതിപ്പെടണം, ആര് തങ്ങളെ സഹായിക്കും എന്നറിയാതെ വിഷമിക്കുകയാണ് എയ്ഞ്ചലിന്റെ കുടുംബം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day