|    Dec 7 Wed, 2016 1:22 am
FLASH NEWS

ബാങ്കിനു മുമ്പില്‍ വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു; ചില്ലറ കിട്ടാതെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Published : 16th November 2016 | Posted By: SMR

ഹൈദരാബാദ്: പണം നിക്ഷേപിക്കാന്‍ ബാങ്കിനു മുമ്പില്‍ ക്യൂ നിന്ന 78കാരനായ റിട്ട. സര്‍ക്കാരുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശില്‍ അനന്തപൂര്‍ ജില്ലയിലെ ലക്ഷ്മണ്‍ റാവുവാണ് ഒരു പൊതുമേഖലാ  ബാങ്കിന്റെ മറെഡ്പ ശാഖയ്ക്കു മുന്നില്‍ കുഴഞ്ഞുവീണത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പെട്ടെന്നുള്ള ഹൃദയസ്ഥംഭനമാണ് മരണകാരണമെന്നും ലക്ഷ്മണ്‍ റാവുവിനു മുന്‍പും ഹൃദയസ്ഥംഭനം വന്നതായും പോലിസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ബുലന്ത്ശഹറില്‍ അമ്മയില്‍ നിന്നു പോക്കറ്റ് മണി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പതിനേഴുകാരന്‍ തൂങ്ങി മരിച്ചത്. ജെപി വിദ്യാപീഠിലെ 12ാം ക്ലാസ് വിദ്യാര്‍ഥി സുമിത്താണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്. അമ്മയോട് ചെറിയ നോട്ടുകള്‍ ആവശ്യപ്പെട്ടപ്പോള്‍ കൈയില്‍ പണമില്ലാത്തതിനാല്‍ അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ബിഎസ്എഫ് ജവാനാണ് സുമിത്തിന്റെ പിതാവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day