|    Dec 8 Thu, 2016 3:38 am
FLASH NEWS

ബഹളം തൊടുപുഴയില്‍ നിയോജകമണ്ഡലം യോഗം വിളിച്ചതിനെച്ചൊല്ലി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

Published : 27th October 2016 | Posted By: SMR

തൊടുപുഴ: മുസ്്‌ലിം യൂത്ത് ലീഗ് നിയേജകമണ്ഡലം കൗണ്‍സില്‍ യോഗത്തിലുണ്ടായ ബഹളം നേരിയ അടിപിടിയില്‍ കലാശിച്ചു. മണ്ഡലം സെക്രട്ടറി അറിയാതെ പ്രസിഡന്റ് യോഗം വിളിച്ചതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. നിയോജകമണ്ഡലം സെക്രട്ടറിയും ജില്ലാ ലീഗ് പ്രസിഡന്റ് കെഎംഎ ഷുക്കൂറിന്റെ പക്ഷക്കാരനുമായ നിസാര്‍ പഴേരിയെ അവഗണിച്ച് ടി എം സലീമിനെ അനുകൂലിക്കുന്ന പ്രസിഡന്റ് പി എന്‍ നൗഷാദ് യോഗം വിളിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് തൊടുപുഴ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിനെ നിസാര്‍ പഴേരിയും കൂട്ടരും ചോദ്യം ചെയ്തതാണ് ബഹളത്തിനിടയാക്കിയത്. ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ ജില്ലാ മുസ്‌ലീംലീഗില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ടി എം സലീമിനെ അനുകൂലിക്കുന്ന വിഭാഗവും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെഎംഎ. ഷുക്കൂറിനെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലെ ഗ്രൂപ്പ് വടംവലിയാണ് ലീഗ് ഓഫിസില്‍ ഇന്നലെ പൊട്ടിത്തെറിക്കു കാരണമായത്. നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി അറിയാതെ പ്രസിഡന്റ് യോഗം വിളിച്ചതാണ് പ്രശ്‌നത്തിനു തുടക്കം കുറിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.തുടര്‍ന്ന് മറുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ലീഗ് ഹൗസ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനു വേദിയാവുകയായിരുന്നു.കഴിഞ്ഞ മാസം ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളുടെ ലിസ്റ്റ് പ്രസിദ്ധീകരണത്തിന് നല്‍കി.ഇതില്‍ ഭാരവാഹികള്‍ ഭൂരിപക്ഷവും സലീം അനുകൂലികളാണ്.ഭാരവാഹി തിരഞ്ഞെടുപ്പിനായി തൊടുപുഴയില്‍ യൂത്ത്‌ലീഗ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നെങ്കിലും തര്‍ക്കവും ബഹളവും മൂലം റിട്ടേണിങ് ഓഫിസര്‍ യോഗം പിരിച്ചുവിട്ടിരുന്നു. പാര്‍ട്ടി ജില്ലാ-സംസ്ഥാന കമ്മിറ്റികളുമായി ആലോചിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് റിട്ടേണിങ് ഓഫിസര്‍ അറിയിച്ചിരുന്നുവെന്ന് ഷുക്കൂര്‍ അനുകൂലികള്‍ പറയുന്നു. എന്നാല്‍ അത്തരം കൂടിയാലോചനകളൊന്നും ഇല്ലാതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് അവര്‍ പറയുന്നു.അതേസമയം തിരഞ്ഞെടുക്കപ്പെട്ട യൂത്ത്‌ലീഗ് ജില്ലാ കൗണ്‍സിലില്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും ഭൂരിപക്ഷ തീരുമാനപ്രകാരമാണ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചതെന്നും സലീം അനുകൂലികള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ ഭൂരിപക്ഷം കൃത്രിമ മെംബര്‍ഷിപ്പിലൂടെ ഉണ്ടാക്കിയെടുത്തതാണെന്ന് മറുവിഭാഗം ആരോപിക്കുന്നു.ടി എം സലീം മുസ്‌ലീംലീഗ് സംസ്ഥാന സെ്രകട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് കെഎംഎ. ഷുക്കൂര്‍ ജില്ലാ ്രപസിഡന്റ് സ്ഥാനത്ത് എത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day