|    Dec 10 Sat, 2016 10:31 am

ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി; ഇന്നും ബസ് സമരം

Published : 22nd November 2016 | Posted By: SMR

പുത്തനത്താണി: പട്ടര്‍നടക്കാവില്‍  വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. എടക്കുളം ഖിദ്മത്ത് കോളജിലെ വിദ്യാര്‍ഥികളും പുത്തനത്താണി തിരൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരും തമ്മിലാണ്  സംഘര്‍ഷമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോളജ് വിദ്യാര്‍ഥിനികളോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്  കോളജ് യൂനിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും  ബസ് ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും വൈരങ്കോട് ഭാഗത്തു നിന്നും വരികയായിരുന്ന ബസ്സിനെ പട്ടര്‍നടക്കാവില്‍ വച്ച് വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ബസ്സിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.  സംഘര്‍ഷത്തില്‍ പരിക്കേറ്റ  വിദ്യാര്‍ഥികളായ അജ്മല്‍, ആസിഫലി എന്നിവരെയും ബസ് ജീവനക്കാരായ റാഷിദ്, ഇഖ്ബാല്‍ എന്നിവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സംഭവത്തില്‍  ഇരു വിഭാഗവും കല്‍പ്പകഞ്ചേരി പോലിസില്‍ പരാതി നല്‍കി. ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തിരൂര്‍-പുത്തനത്താണി, ആതവനാട്, കഞ്ഞിപ്പുര, കുറുമ്പത്തൂര്‍, തുവ്വക്കാട്, തിരുനാവായ,അല്ലൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസ്സുകളാണ്  മിന്നല്‍  പണിമുടക്ക് നടത്തിയത്. ബസ്സുകള്‍ പണിമുടക്കിയതോടെ  വിദ്യാര്‍ഥികളടക്കമുള്ള  യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. വൈകീട്ട്  കല്‍പകഞ്ചേരി എസ്‌ഐ  പി  സംഗീതിന്റെ നേതൃത്വത്തി ല്‍ കോളജധികൃതരും ബസ് ജീവനക്കാരും തമ്മില്‍ മധ്യസ്ഥ ചര്‍ച്ച നടന്നുവെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു.ഇതോടെ  ഇന്ന് പുത്തനത്താണിയില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. പുത്തനത്താണി, തിരുനാവായ, വൈരങ്കോട്, കുറുമ്പത്തൂര്‍, ആതവനാട്, അല്ലൂര്‍, തുവ്വക്കാട്, പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകളിലെ ജീവനക്കാരാണ് പണിമുടക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day