|    Dec 10 Sat, 2016 12:24 pm

ബസ്സുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്

Published : 4th November 2016 | Posted By: SMR

കോട്ടയം: മണര്‍കാട്-അയര്‍ക്കുന്നം റോഡില്‍ ഒറവയ്ക്കല്‍ രണ്ടു സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11ഓടെ ഒറവയ്ക്കല്‍ ചിറപ്പാലത്താണ് അപകടം. കോട്ടയത്തിനു പോയ സോണീസ് ബസും കോട്ടയത്തു നിന്ന് പാലായ്ക്കു പോയ വിജയലക്ഷ്മി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടെങ്കിലും അയര്‍ക്കുന്നം പോലിസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day