|    Dec 5 Mon, 2016 7:54 am

ബസ്സുകളില്‍ കവര്‍ച്ച; തമിഴ് സംഘത്തിലെ പ്രധാനി ചാലക്കുടിയില്‍ അറസ്റ്റില്‍

Published : 17th November 2016 | Posted By: SMR

ചാലക്കുടി: ബസ്സുകളില്‍ നിന്നും സ്ത്രീകളുടെ പണവും ആഭരണങ്ങളും കവരുന്ന തമിഴ് സംഘത്തിലെ പ്രധാനിയെ ചാലക്കുടി എസ്‌ഐ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തു. മദ്രാസ് എംജിആര്‍ കോളനിയിലെ മാരി(22)യാണ് അറസ്റ്റിലായത്. പരിയാരം സ്വദേശിനി വേഴപറമ്പില്‍ ഡേവീസിന്റെ ഭാര്യ ആനിയുടെ പഴ്‌സ് കവര്‍ന്ന കേസിലാണ് അറസ്റ്റ്. ടൗണില്‍ നിന്നും ബസ്സില്‍ കയറിയ പ്രതി അനാവശ്യമായി തിക്കും തിരക്കും സൃഷ്ടിച്ച് പഴ്‌സ് കവരുകയായിരുന്നു. പരിയാരം പോസ്റ്റോഫിസ് സ്റ്റോപ്പില്‍ ഇറങ്ങിയപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട വിവരം യാത്രക്കാരിയായ ആനി അറിഞ്ഞത്. പരിയാരം കുരുശുവഴി സ്റ്റോപ്പില്‍ തമിഴ് സ്ത്രീ ധൃതിപിടിച്ച് ഇറങ്ങി പോയെന്ന ബസ്സിലെ മറ്റുയാത്രക്കാര്‍ പറഞ്ഞതനുസരിച്ച് ഇവര്‍ ഓട്ടോ വിളിച്ച് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ചാലക്കുടി പോലിസില്‍ വിവരമരിയിക്കുകയായിരുന്നു. ഇവര്‍ പറഞ്ഞ വിവരമനുസരിച്ച് പോലിസ് നടത്തിയ തെരച്ചിലിലാണ് പ്രതി കുടുങ്ങിയത്. ഈ സംഘത്തിലെ പത്തോളം പേര്‍ പോലിസ് നിരീക്ഷണത്തിലാണെന്നും യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിവൈഎസ്പി പി വാഹിദ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day