|    Dec 11 Sun, 2016 5:24 pm
FLASH NEWS

ബസ്സില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടു; വിദ്യാര്‍ഥിക്ക് പരിക്ക്

Published : 21st October 2016 | Posted By: SMR

തൊടുപുഴ: വിദ്യാര്‍ഥിയെ സ്വകാര്യ ബസ്സില്‍ നിന്ന് കണ്ടക്ടര്‍ റോഡിലേക്കു തള്ളിയിട്ടതായി പരാതി. റോഡില്‍ തലയിടിച്ച് വീണ വിദ്യാര്‍ഥിയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഒളമറ്റം തെക്കേപറമ്പില്‍ മഞ്ജു-ജോര്‍ജ് ദമ്പതികളുടെ മകന്‍ മെബി(15)നാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകീട്ട് ഒളമറ്റത്തിനു സമീപമായിരുന്നു സംഭവം. മുതലക്കോടം സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മെബിന്‍ വൈകീട്ട് സ്‌കൂള്‍ വിട്ടശേഷം തൊടുപുഴ മോര്‍ ജംഗ്ഷനില്‍ നിന്നാണ് മൂലമറ്റം റൂട്ടില്‍ ഓടുന്ന പ്രകാശ് ബസ്സില്‍ കയറിയത്. ഒളമറ്റത്തിനിപ്പുറമുള്ള പെരുകോണിയാണ് മെബിന് ഇറങ്ങേണ്ട സ്‌റ്റോപ്പ്. എന്നാല്‍ പെരുകോണിയില്‍ ബസ് നിര്‍ത്തണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതെ ഓടിച്ചുപോയി. തുടര്‍ന്ന് അങ്കലാപ്പിലായ കുട്ടി ബസ് നിര്‍ത്താന് ആവശ്യപ്പെട്ട് കരഞ്ഞു. ഈ സമയം ഒളമറ്റത്തിനു ഏകദേശം 200 മീറ്റര്‍ ഇപ്പുറത്ത് വച്ച് വേഗത കുറച്ച ശേഷം വിദ്യാര്‍ഥിയെ ബസ്സില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നു. കുട്ടി ടാര്‍ റോഡില്‍ തലയിടിച്ച് വീഴുന്നത് കണ്ടിട്ടും ബസ് നിര്‍ത്തിയില്ല. ബസ് യാത്രക്കാരും ഒന്നും മിണ്ടിയില്ല. റോഡില്‍ എഴുന്നേല്‍ക്കാനാവാതെ കിടന്ന കുട്ടിയെ കാല്‍നട യാത്രക്കാരനാണ് തുണയായത്. വീട്ടുകാരെ വിവരമറിയിച്ചതും ഇവരായിരുന്നു. മെബിനെ ഉടന്‍ തന്നെ കാരിക്കോട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക