|    Dec 9 Fri, 2016 11:14 am

ബസ്സിടിച്ച് പുത്തൂര്‍ കല്‍മണ്ഡപം തകര്‍ന്നു

Published : 1st December 2016 | Posted By: SMR

കൊട്ടാരക്കര : നൂറ്റാണ്ടുകളുടെ ശേഷിപ്പായ പുത്തൂര്‍ കല്‍ മണ്ഡപം ബസ് ഇടിച്ച് തകര്‍ന്നു. ഇന്നലെ വൈകീട്ട് 6.30ന് ആയിരുന്നു സംഭവം. പന്തളം ഡിപ്പോയില്‍ നിന്നും പുത്തൂരിലേക്കുള്ള വേണാട് ബസ് പുത്തൂരിലെത്തി തിരികെ മടങ്ങുമ്പോഴായിരുന്നു മണ്ഡപത്തിന്റെ മേല്‍ക്കൂരയുടെ വശത്തില്‍ തട്ടിയത്. ശക്തിയോടെ ബസ് ഇടിച്ചതോടെ മണ്ഡപത്തിന്റെ കല്‍ത്തൂണുകള്‍ ഉള്‍പ്പടെ ഇളകി പൂര്‍ണ്ണമായും നിലംപൊത്തി. അടിസ്ഥാന ഭാഗത്തെ കല്ലടുക്കുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. പതിനഞ്ചോളം പേര്‍ മണ്ഡപത്തില്‍ ഇരിപ്പുണ്ടായിരുന്നെങ്കിലും ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നിസാര പരിക്കേറ്റു. തകര്‍ന്നുവീണ മണ്ഡപത്തിന്റെ അടിയില്‍പ്പെട്ട് നാല് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. തച്ചുശാസ്ത്രത്തിന്റെ ഉദാത്ത മാതൃകയായി രാജഭരണത്തിന്റെ ശേഷിപ്പായി പട്ടണ നടുവില്‍ നിലകൊണ്ടിരുന്ന ഈ കല്‍മണ്ഡപത്തിലായിരുന്നു പണ്ട് നാട്ട് കൂട്ടം കൂടിയിരുന്നത്. പട്ടണത്തിന്റെ വികസനത്തിന് മണ്ഡപം തടസ്സമാണെന്നും ഇത് സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും മുമ്പ് ആവശ്യം ഉയര്‍ന്നെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. 2011 ജൂണ്‍ 12ന് പുത്തൂരിലെ കശുവണ്ടി ഫാക്ടറിയിലേക്ക് തോട്ടണ്ടിയുമായി വന്ന ലോറി മണ്ഡപത്തിലേക്ക് ഇടിച്ച് കയറി മേല്‍ക്കൂര തകര്‍ന്നിരുന്നു. എന്നാല്‍ ആറു ലക്ഷത്തോളം രൂപ ചെലവില്‍ കശുവണ്ടി വ്യവസായിതന്നെ മേല്‍ക്കൂര പുനര്‍ നിര്‍മിച്ച് നാടിന് സമര്‍പ്പിച്ചതാണ് ഇപ്പോള്‍ വീണ്ടും ബസ് ഇടിച്ച് നിലംപൊത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day