|    Dec 5 Mon, 2016 7:48 am

ബസില്‍ മോഷണശ്രമം; രണ്ട് തമിഴ് സ്ത്രീകള്‍ പോലിസ് പിടിയില്‍

Published : 26th November 2016 | Posted By: SMR

കൊല്ലം: ബസ്സിലെ തിരക്ക് മുതലെടുത്ത് സ്ത്രീകളുടെ ആഭരണങ്ങളും പണവും കവരുന്ന സംഘത്തിലെ രണ്ട് തമിഴ് സ്ത്രീകള്‍ പോലിസ് പിടിയിലായി. തമിഴ് നാട് തൂത്തുകുടി സ്വദേശിനികളായ എസക്കി (25), ഭവാനി  (19) എന്നിവരാണ് അറസ്റ്റിലായത്.  പന്‍മന  സ്വദേശിനിയായ  അമ്മുകുട്ടിയുടെ തോളില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്നും സിബ് തുറന്ന് 10,000/ രൂപ ബാഗില്‍ നിന്നും മോഷ്ടിക്കുന്നതിനു ശ്രമിച്ചപ്പോള്‍ കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. കൊല്ലം ഈസ്റ്റ് സിഐ എസ്മഞ്ചുലാല്‍, എസ്‌ഐ എസ് ജയകൃഷ്ണന്‍, എഎസ്‌ഐ ജെ യേശുദാസ്, വനിതാ സിപിഒ സജിനി, റജീന എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കൊല്ലം നഗരത്തിലും  തിരക്കുള്ള ബസ്സിലും പരമ്പരാഗത കേരള ശൈലിയില്‍ വസ്ത്രധാരണം നടത്തി മോഷണം നടത്തുന്ന ഇവരെ തിരിച്ചറിയുക പ്രയാസമാണ്.  ബസ്സുകളിലും മറ്റു സ്ഥലങ്ങളിലും കൃത്രിമ തിരക്ക് സൃഷ്ടിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. നഗരത്തില്‍ ഇത്തരക്കാര്‍ക്കെതിരേ ജാഗ്രത പാലിക്കേണ്ടതാണെന്നും ശ്രദ്ധയില്‍ പെടുന്ന പക്ഷം കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷനിലോ, കണ്‍ട്രോള്‍ റൂമിലോ വനിതാ പോലിസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു. ഫോണ്‍. കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷന്‍  0474-274202072, കണ്‍ട്രോള്‍ റൂം-100, വനിതാ പോലിസ് സ്റ്റേഷന്‍ 1091 .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day