|    Dec 10 Sat, 2016 10:24 am

ബള്‍ഗേറിയന്‍ തിരഞ്ഞെടുപ്പ്: റഷ്യന്‍ പിന്തുണയുള്ള റൂമെന്‍ റാഡെവിന് ജയം

Published : 15th November 2016 | Posted By: SMR

സോഫിയ: ബള്‍ഗേറിയന്‍ തിരഞ്ഞെടുപ്പില്‍ റഷ്യയുടെ പിന്തുണയുള്ള കുടിയേറ്റവിരുദ്ധനായ റുമെന്‍ റാഡെവിന് ജയം. 59.4 ശതമാനം വോട്ടുകള്‍ക്കാണ് റഡേവ് വിജയം നേടിയത്. റഡേവിനെതിരേ മല്‍സരിച്ച ഭരണകക്ഷി ജിഇആര്‍ബിയുടെ (തീവ്ര വലതുപക്ഷം) സ്ഥാനാര്‍ഥി സെറ്റ്‌സ്‌ക സചേവയ്ക്ക് 36.2 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ആകെ 99.3 ശതമാനം വോട്ടിങ് രേഖപ്പെടുത്തി.
ഫലം പുറത്തുവന്നതിനുപിന്നാലെ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോവ് പാര്‍ലമെന്റില്‍ രാജി സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. തന്നെ പിന്തുണച്ചവരോട് മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതോടെ ബള്‍ഗേറിയക്ക് തികച്ചും അസാധാരണമായ ഒരു ഭാവിയാണ് ഉണ്ടാവാന്‍ പോവുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. യുദ്ധവിമാനത്തിലെ വൈമാനികനായിരുന്ന റഡേവ് കുടിയേറ്റവിരുദ്ധതയുടെയും വരേണ്യ രാഷ്ട്രീയത്തിന്റേയും പേരില്‍ വ്യാപക വിമര്‍ശനമാണ് നേരിട്ടിട്ടുള്ളത്. യുഎസുമായും റഷ്യയുമായും നല്ല ബന്ധത്തിന് ശ്രമിക്കുമെന്ന് ഫലം പുറത്തുവന്ന ശേഷം റഡേവ് പറഞ്ഞു.
ഇയുവിലെ ദരിദ്രരാഷ്ട്രങ്ങളിലൊന്നാണ് ബള്‍ഗേറിയ. അഭയാര്‍ഥി വിരുദ്ധതയില്‍ യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയമാണ് സോഷ്യലിസ്റ്റ് ചായ്‌വുളള റഡേവിനും.തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്നെ റഷ്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന സൂചനകള്‍ ട്രംപ് നല്കിയിട്ടുണ്ട്. ഇതോടെ യുഎസുമായും ബന്ധം ശക്തിപ്പെടുത്താമെന്നാണ് പുതിയ നേതാവിന്റെ കണക്കുകൂട്ടല്‍.
സിറിയയിലേയും ഉക്രെയ്‌നിലെയും സംഘര്‍ഷാവസ്ഥയ്ക്ക് യുഎസ്-റഷ്യ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനുള്ള നീക്കം ഇയുവിന്റെ ഉപരോധം മറികടന്നായിരിക്കും. ക്രൈമിയ റഷ്യയോട് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ റഷ്യയുമായുള്ള ബന്ധത്തിന് ഇയു ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day