|    Dec 8 Thu, 2016 1:40 am
FLASH NEWS

ബര്‍മുഡ ട്രയാംഗിളിന്റെ രഹസ്യം ചുരുളഴിയുന്നു

Published : 25th October 2016 | Posted By: SMR

ന്യൂയോര്‍ക്ക്: നിരവധി കപ്പലുകളുടെയും വിമാനങ്ങളുടെയും തിരോധാനത്തിനു കാരണമായ ബര്‍മുഡ ട്രയാംഗിളിന്റെ രഹസ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ബര്‍മുഡ ട്രയാംഗിളിനു മുകളിലുള്ള മേഘങ്ങള്‍ സൃഷ്ടിക്കുന്ന വിസ്‌ഫോടനങ്ങളാണ് വിമാനങ്ങളുടെയും കപ്പലുകളുടെയും തിരോധാനത്തിനു പിന്നിലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
ബര്‍മുഡ ട്രയാംഗിളിന്റെ മുകളിലുള്ള മേഘങ്ങളിലുണ്ടാവുന്ന വായു ബോംബ് മൂലം ശക്തിയേറിയ ആകര്‍ഷണ വലയം രൂപപ്പെടുന്നതാണ് അതിലകപ്പെടുന്ന വിമാനങ്ങളും കപ്പലുകളുമടക്കമുള്ളവ അപ്രത്യക്ഷമാവാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വായുബോംബിന്റെ ഫലമായി രൂപപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 273 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിക്കുന്നതായി പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. 32 കിലോമീറ്റര്‍ മുതല്‍ 80 കിലോമീറ്റര്‍ വരെ വ്യാസത്തില്‍ രൂപപ്പെടുന്ന മേഘങ്ങളുടെ വിസ്‌ഫോടന രഹസ്യം റഡാര്‍ സാറ്റലൈറ്റുകളുപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ചുരുളഴിച്ചത്.
റഡാര്‍ സാറ്റലൈറ്റുകളുപയോഗിച്ച് കണ്ടെത്തിയ ദൃശ്യങ്ങള്‍ വിചിത്രമായിരുന്നുവെന്ന് പഠനത്തിനു നേതൃത്വം കൊടുത്ത അന്തരീക്ഷ പഠന വിദഗ്ധന്‍ ഡോ. റാന്‍ഡി സെര്‍വെനി പറഞ്ഞു. മിയാമി, പ്യൂട്ടോറിക്ക, ദ്വീപുകള്‍ക്ക് സമീപം അറ്റലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയിലുള്ള മേഖലയാണ് ചെകുത്താന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന  ബര്‍മുഡ ട്രയാംഗിള്‍. നൂറ്റാണ്ടുകളായി ദൂരൂഹമായ വിധം ഇവിടെ നൂറു കണക്കിനു കപ്പലുകളും നിരവധി വിമാനങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day