|    Dec 10 Sat, 2016 2:42 am
FLASH NEWS

ബര്‍മയിലേക്ക് വരൂ… ചായ കുടിക്കാം;ഒപ്പം കറന്‍സി പ്രദര്‍ശനവും കാണാം

Published : 25th November 2016 | Posted By: SMR

കുഞ്ഞിമുഹമ്മദ്

കാളികാവ്: നാണയ ശേഖരണവും സ്റ്റാംപ് ശേഖരണവും പലര്‍ക്കും ഹോബിയും കൗതുകവുമാണ്. എന്നാല്‍, കറന്‍സി ശേഖരണമാണ് കുറ്റിപ്പുറവന്‍ മുഹമ്മദെന്ന ബര്‍മ്മ മുഹമ്മദിന്റെ ഹോബി. അതും ഉയര്‍ന്ന മൂല്യമുള്ള വിദേശ കറന്‍സികള്‍. ഇരുപതിലേറെ വിദേശ രാജ്യങ്ങളുടെ പഴയതും പുതിയതുമായ കറന്‍സികളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. ഇദ്ദേഹം നടത്തുന്ന ബര്‍മ്മ ഹോട്ടലിലാണ് പ്രദര്‍ശനം. ക്യാഷ് കൗണ്ടറിലെ പത്തടി നീളമുള്ള ഗ്ലാസ് ടേബിളില്‍ കറന്‍സി നിരത്തിവച്ചിട്ടുണ്ട്. ബര്‍മ ഹോട്ടലിനുമുണ്ടൊരു ചരിത്രം. 1930ല്‍ മുഹമ്മദിന്റെ അമ്മാവന്‍ അലവി രാജ്യം വിട്ട് ജോലി തേടിപ്പോയത് ബര്‍മയിലാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തി നാട്ടില്‍ ചായക്കട തുടങ്ങി. ഇതിന്റെ പേര്് ബര്‍മ എന്നായിരുന്നു. പിന്നീട് 80 വര്‍ഷമായി ഈ കുട്ടുബം ഹോട്ടല്‍ മേഖലയിലാണ് പ്രവര്‍ത്തിച്ചത്. ഇപ്പോഴും നിലവിലുള്ള ഹോട്ടലിന്റെയും പേരു ബര്‍മയെന്നാണ്. യുഎസ്, തുര്‍ക്കി, മലേസ,്യ കോങ്കോ, ട്രിനിഡാഡ് തുടങ്ങിയവയുടെയും മുഴുവന്‍ ഗള്‍ഫുനാടുകളുടെയും കറന്‍സികള്‍ ശേഖരത്തിലുണ്ട്. 20000 50000 രൂപ മൂല്യമുള്ള നോട്ടുകളും കൂട്ടത്തിലുണ്ട്. ഇന്ത്യയുടെ ഒരു രൂപ, രണ്ടു രൂപ തുടങ്ങിയവും ആദ്യമായി അടിച്ചിറക്കിയ നൂറിന്റെ നോട്ടും കൗതുകക്കാഴ്ചയാണ്. എന്ത് വില കൊടുത്തും വിദേശ കറന്‍സികള്‍ ശേഖരിക്കുന്നതും മുഹമ്മദിന് ഹോബിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day