|    Dec 9 Fri, 2016 5:27 am
FLASH NEWS

ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

കണ്ണൂര്‍/തിരുവനന്തപുരം: ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍ പോയ യുവാവിനെ കണ്ണൂരില്‍ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കടക്കാവൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വടക്കേപ്പള്ളിക്കടുത്ത് വയലില്‍ വീട്ടില്‍ വി നസീമുദ്ദീനെ (33)യാണു കഴിഞ്ഞദിവസം രാത്രി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പോലിസ് സംഘം അറസ്റ്റ് ചെയ്തത്. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്നാണു ബന്ധുവായ വക്കം വലിയപള്ളിക്കു സമീപം അടിയാന്‍ വിളാകത്തു വീട്ടില്‍ ഷാഹിനയെ (52) ഇവരുടെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയത്. രക്ഷിക്കാനെത്തിയ ഷാഹിനയുടെ മരുമകള്‍ ജസിയക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഷാഹിനയെ കുത്തിപ്പരിക്കേല്‍പിച്ച ശേഷം മുങ്ങിയതായിരുന്നു ഇയാള്‍. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്ന നസീമുദ്ദീന്‍ ടെലിഫോണ്‍ ബൂത്തില്‍ നിന്നു സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണു ഷാഹിന കൊല്ലപ്പെട്ട വിവരമറിഞ്ഞത്. കണ്ണൂര്‍ പോലിസ് കടക്കാവൂര്‍ പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു പ്രതിയെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day