|    Dec 8 Thu, 2016 1:46 am
FLASH NEWS

ബദിയടുക്ക ടൗണില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന പെട്ടിക്കടകള്‍ മാറ്റാന്‍ തീരുമാനം

Published : 26th October 2016 | Posted By: SMR

ബദിയടുക്ക: ടൗണ്‍ വികസനത്തിന്റെ ഭാഗമായി ഗതാഗതത്തിന് തടസ്സം നില്‍ക്കുന്ന ടൗണില്‍ പെട്ടികടകളും മറ്റും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ബദിയടുക്ക കാംപ്‌കോ പരിസരത്തെ റോഡരികില്‍ തലങ്ങും വിലങ്ങും പെട്ടികടകള്‍ സ്ഥാപിച്ച് അനധികൃതമായി കച്ചവടം നടത്തുന്നതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ ലൈസന്‍സും മറ്റും സംഘടിപ്പിച്ച് നിയമവിധേയമായി കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെ കച്ചവടത്തിന് പെട്ടികടകള്‍ വെല്ലുവിളിയാവുകയാണ്. മാത്രവുമല്ല ആഴ്ച ചന്ത നടക്കുന്ന ശനിയാഴ്ച ദിവസങ്ങളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയും പലപ്പോഴും ഇത് മൂലം വാക്കുതര്‍ക്കങ്ങള്‍ നടക്കുക പതിവാണ്. ടൗണിലെ വ്യാപാരികളുടെയും പൊതുജനങ്ങഴുടെയും നിരന്തരമായ പരാതിയെ തുടര്‍ന്ന് ഇന്നലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ട്രാഫിക്, പോലിസ്, പൊതുമരമത്ത്, റവന്യു അധികൃതരുടെ സംയുക്ത യോഗ തീരുമാനമാണ് ടൗണില്‍ നടപ്പിലാക്കുക. കാംപ്‌കോ പരിസരത്തില്‍ നിലവിലുള്ള മുഴവന്‍ പെട്ടികടകളും പോലിസ് സ്‌റ്റേഷന് സമീപത്തേക്ക് രണ്ട് ദിവസത്തിനുള്ളില്‍ മാറ്റണമെന്ന് പെട്ടികടക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ യോഗം ചേരുകയും ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്ടികടകള്‍ക്ക് ടൗണില്‍ പോലിസ് സ്‌റ്റേഷന് മുന്‍വശത്ത് ബിഎസ്എന്‍എല്ല് ഓഫിസിന് സമീപവും മുകളിലെ ബസാറില്‍ പൊതുമരമത്ത് പരിസരവും ബദിയടുക്ക പെട്രോള്‍ പമ്പിന് സമീപവും മാറ്റുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നാളിത് വരെയായി തിരുമാനം നടപ്പിലായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര യോഗം ചേരുകയും തീരുമാനം നടപ്പിലാക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്് കെ എന്‍ കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. ബദിയടുക്ക എസ്‌ഐ എ ദാമോദരന്‍, അസിസ്റ്റന്റ്് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു, നോയല്‍ റോഡ്രിഗസ്, മനോജ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അന്‍വാര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, പഞ്ചായത്തംഗം ഡി ശങ്കര സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day