|    Dec 9 Fri, 2016 5:31 am
FLASH NEWS

ബംഗ്ലാദേശ് ലീഡിലേക്ക്

Published : 22nd October 2016 | Posted By: SMR

ചിറ്റഗോങ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് ലീഡിലേക്ക്. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന നിലയിലാണ് ആതിഥേയരായ ബംഗ്ലാദേശ്. അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിനേക്കാള്‍ 72 റണ്‍സ് മാത്രം പിന്നിലാണ് ആതിഥേയര്‍. ഓപണര്‍ തമീം ഇക്ബാല്‍ (78) അര്‍ധസെഞ്ച്വറി നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വിചാരിച്ച പോലെ കാര്യങ്ങള്‍ എളുപ്പമായില്ല . തുടക്കം മുതലേ ഹോം ഗ്രൗണ്ടിന്റെ ആധിപത്യം കാണിച്ച് ബംഗാള്‍ കടുവകള്‍ ഇംഗ്ലണ്ടിനെ 293 എന്ന ചെറിയ സ്‌കോറില്‍ ഒന്നാമിന്നിങ്‌സില്‍ തളച്ചിട്ടു. മോയിന്‍ അലിയും (68) ജോണി ബെയര്‍സ്‌റ്റോവും (52) ഇംഗ്ലണ്ട് നിരയില്‍ പൊരുതി.  അരങ്ങേറ്റക്കാരന്‍ മെഹ്ദി ഹസന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ ഒതുക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day