|    Oct 27 Thu, 2016 8:19 pm
FLASH NEWS

ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച കേസ്: മൂന്നു പ്രതികള്‍ക്ക് തടവും പിഴയും

Published : 9th April 2016 | Posted By: SMR

കോഴിക്കോട്: ബംഗ്ലാദേശ് യുവതി പീഡനത്തിന് ഇരയായ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്നു പ്രതികള്‍ക്ക് തടവും പിഴയും. ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ ബി നൗഫല്‍(30), വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ (44), ഭാര്യ വയനാട് സുഗന്ധഗിരി പ്ലാന്റേഷന്‍ അംബിക എന്ന സാജിത (35) എന്നിവരെയാണ് കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചത്.
നൗഫലിന് എട്ടു വര്‍ഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. സുഹൈല്‍ തങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഭാര്യ അംബികയ്ക്ക് മൂന്നു വര്‍ഷവുമാണ് തടവ്. ഇരുവരും 25,000 രൂപ വീതം പിഴ അടയ്ക്കണം. ബംഗ്ലാദേശിലെ ഇന്ത്യന്‍ എംബസി മുഖേന പിഴസംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച വിധി പറയുന്നു.
നാലു മുതല്‍ എട്ടുവരെയുള്ള പ്രതികളെ മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ വെറുതെവിട്ടു.
മനുഷ്യക്കടത്ത്, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞത്. ഡല്‍ഹി കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ (ഐപിസി) കൊണ്ടു വന്ന ഭേദഗതികള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
2015 മെയില്‍ എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ യുവതി പീഡനത്തിനിരയായെന്നാണ് കേസ്. ഒമ്പതു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നാണ് മൊഴി. എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ വച്ച് ദിവസം രണ്ടു പേര്‍ വീതം ഒമ്പതു ദിവസം തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും അതില്‍ ഡോക്ടര്‍മാരും അഭിഭാഷകരും പോലിസുകാരുമുണ്ടായിരുന്നുവെന്നും പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ നഗ്‌ന ചിത്രം എടുത്ത് തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹികെട്ട് രക്ഷപ്പെട്ട് ഫഌറ്റിന് തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കിയിരുന്നു.
ഭര്‍ത്താവും മൂന്നു മക്കളുമുള്ള താന്‍ ബംഗ്ലാദേശ് രാജര്‍ കോട്ട് രാം നഗറില്‍ തയ്യല്‍ പരിശീലകയായി കഴിയവേ സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യയിലെ മുംബൈ ഹാജി അലി മസ്ജിദ് കാണാന്‍ എത്തിയതാണ്.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ഒറ്റയ്ക്ക് തീവണ്ടിയില്‍ കൊല്‍ക്കത്തയില്‍ വന്നു. തുടര്‍ന്ന്, ബംഗളൂരുവില്‍ വന്നപ്പോള്‍ ഒന്നാം പ്രതി നൗഫലിനെ കണ്ടു. കേരളത്തില്‍ സെയില്‍സില്‍ മികച്ച ജോലി കിട്ടുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചതിനാലാണ് കോഴിക്കോട്ടേക്ക് ബസ്സില്‍ പോന്നത്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരാള്‍ എരഞ്ഞിപ്പാലത്തെ ഫഌറ്റിലെത്തിച്ചു. അവിടെ പ്രതികളായ അംബികയും സുഹൈലും പലര്‍ക്കായി കാഴ്ചവയ്ക്കുകയായിരുന്നു. കൂടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു.
അതിനിടെ വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ വച്ച് ചുമതലക്കാരിയുടെ നേതൃത്വത്തില്‍ കടുത്ത മാനസിക പീഡനത്തിനിരയാക്കിയതിനെതുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കേസ് നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്കുപോവണമെന്ന ആവശ്യം പരിഗണിച്ച് യുവതിയെ ബംഗ്ലാദേശിലേക്ക് അയക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി സുഗതന്‍ ഹാജരായി. കേസുമായി ബന്ധമില്ലാത്തവരെ മുഴുവന്‍ പുറത്താക്കി രഹസ്യമായായിരുന്നു വിചാരണ നടത്തിയിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top stories of the day