|    Dec 3 Sat, 2016 7:54 am
FLASH NEWS

ബംഗ്ലാദേശിന് ജയം

Published : 31st October 2016 | Posted By: SMR

മിര്‍പൂര്‍:ബംഗ്ലാദേശും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശിന് ജയം. 108 റണ്‍സിനാണ് ഇംഗ്ലീഷ് പടയെ ബംഗ്ലാദേശ് മുട്ടുകുത്തിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് തമീം ഇക്ബാലിന്റെ സെഞ്ച്വറിക്കരുത്തില്‍ ഒന്നാമിന്നിങ്‌സില്‍ 220 റണ്‍സ് റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 244 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ 296 റണ്‍സടിച്ച ആതിഥേയര്‍ ഇംഗ്ലണ്ടിന് 273 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കി. എന്നാല്‍ ആറ് വിക്കറ്റുകളുമായി തിളങ്ങിയ മെഹദിന്‍ ഹസനു മുന്നില്‍ തകര്‍ന്ന ഇംഗ്ലണ്ടിന് 164 എടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്ന് ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പര 1-1 സമനിലയിലായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day