|    Dec 5 Mon, 2016 7:53 am

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍

Published : 9th November 2016 | Posted By: SMR

കൊല്‍ക്കത്ത: ബംഗ്ലാദേശ് ഇന്ത്യക്ക് കൈമാറിയ കുച്ച് ബിഹാര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ഭൂമിയും മറ്റു അവകാശങ്ങളും ന ല്‍കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഷോഘിനെ കൊല്‍ക്കത്ത പോലിസ് അറസ്റ്റ് ചെയ്തു. മറ്റു 26 പേരും അറസ്റ്റിലായിട്ടുണ്ട്. റോഡ് തടയല്‍ മധ്യ കൊല്‍ക്കത്തയിലാകെ ഗതാഗത സ്തംഭനത്തിന് ഇടയാക്കിയിരുന്നു.
സീല്‍ഡാ സ്റ്റേഷനില്‍നിന്നു തുടങ്ങിയ ഘോഷിന്റെയും സംഘത്തിന്റെയും റാലി കോളജ് സ്‌ക്വയറിലാണ് അവസാനിച്ചത്. തുടര്‍ന്ന് പ്രക്ഷോഭകര്‍ കുത്തിയിരിപ്പ് നടത്തി. ബംഗ്ലാദേശ് പ്രദേശങ്ങള്‍ ഇന്ത്യക്ക് കൈമാറി ഒരു വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമിയും ജോലിയും നല്‍കിയില്ലെന്ന് ഘോഷ് പറഞ്ഞു. ഘോഷിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പിന്നീട് വിട്ടയച്ചതായി പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day