|    Dec 9 Fri, 2016 3:09 pm
FLASH NEWS

ബംഗാള്‍ കുട്ടിക്കടത്ത്: ഡോക്ടറും സ്ത്രീയും അറസ്റ്റില്‍

Published : 28th November 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഡോക്ടറെയും സ്ത്രീയെയും സിഐഡി അറസ്റ്റ് ചെയ്തു. ബദൂരിയ നഴ്‌സിങ് ഹോമിലെ ഡോക്ടര്‍ തപന്‍ ബിശ്വാസ്, ബസന്തി ചക്രവര്‍ത്തി എന്നിവരാണ് അറസ്റ്റിലായത്. ബിശ്വാസിനെ ബര്‍ദ്വാന്‍ ജില്ലയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ബസന്തിയെ അവരുടെ വീട്ടിനടുത്തുള്ള ഒളിത്താവളത്തില്‍ നിന്നും പിടികൂടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.
നേരത്തേ സന്തോഷ്‌കുമാര്‍ സാമന്ത എന്ന ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. തന്റെ നഴ്‌സിങ് ഹോമില്‍ പ്രസവിക്കുന്ന സ്ത്രീകളുടെ ബന്ധുക്കളോട് കുട്ടി മരിച്ചുപോയി എന്ന് ബിശ്വാസ് നുണ പറയുക പതിവാണെന്ന് അധികൃതര്‍ പറഞ്ഞു.
ബിശ്വാസിനെയും ബസന്തിയെയും ഭവാനി ഭവനില്‍ സിഐഡി ആസ്ഥാനത്തെത്തിച്ച് നിരവധി മണിക്കൂറുകള്‍ ചോദ്യം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നഴ്‌സിങ് ഹോമുകളില്‍ റെയ്ഡ് തുടരുകയാണ്. നവജാത ശിശുക്കളെ വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ബിസ്‌കറ്റുകള്‍ എന്ന വ്യാജേനയാണ് കുട്ടിക്കടത്ത് സംഘം കയറ്റി അയച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day