|    Dec 4 Sun, 2016 3:18 am
FLASH NEWS
Home   >  Sports  >  Others  >  

ഫോര്‍മുല വണ്‍; നിക്കോ റോസ്ബര്‍ഗ് ജേതാവ്

Published : 29th November 2016 | Posted By: SMR

അബുദാബി: ഫോര്‍മുലവണ്‍ മല്‍സരങ്ങളിലെ ജര്‍മന്‍ ആധിപത്യത്തിന് തുടര്‍ച്ച. അബുദാബിയിലെ യാസ് മരീന സര്‍ക്യൂട്ടില്‍ നടന്ന വേഗതയുടെ പോരാട്ടത്തില്‍ മെഴ്‌സിഡീസ് താരം നിക്കോ റോസ്ബര്‍ഗ് കിരീടമണിഞ്ഞു. സര്‍ക്ക്യുട്ടില്‍ ഹാമില്‍ട്ടനു പിന്നില്‍ രണ്ടാം സ്ഥാനക്കാരനായ  റോസ്ബര്‍ഗ് ആകെ പോയിന്റ് നിലയുടെ വ്യത്യസത്തിലാണ് ഹാമില്‍ട്ടനെ മറികടന്നത്. ഹാമില്‍ട്ടന് 380, റോസ്ബര്‍ഗ് 385.യാസ് മരീനയില്‍ ആദ്യ സ്ഥാനക്കാരായി മല്‍സരം തുടങ്ങിയ ഇരുവരും ചെക്കേഡ് ഫ്‌ലാഗ് കണ്ടതും ഒന്നും രണ്ടും സ്ഥാനത്തു തന്നെ. അബുദാബിയില്‍ മൂന്നാം സ്ഥാനത്തെത്തിയ റെഡ് ബുള്‍ താരം ഡാനിയല്‍ റിക്കാര്‍ഡോ തന്നെയാണു ചാംപ്യന്‍ഷിപ്പിലും മൂന്നാമന്‍. യാസ് മരീന സര്‍ക്ക്യൂട്ടോടെ ഈ സീസണിലെ വേഗതയുടെ പോരാട്ടങ്ങള്‍ക്ക് വിരാമമായി.
1985 ജൂണ്‍ 27നു ജര്‍മനിയില്‍ ജനിച്ച നിക്കോ റോസ്ബര്‍ഗ് 1982ലെ ഫോര്‍മുല വണ്‍ മുന്‍ ജേതാവ് കേകെ റോസ്ബര്‍ഗിന്റെ മകനാണ്.
ചാംപ്യനായ പിതാവിന്റെ കരിയറില്‍ പ്രജോദനമുള്‍ക്കൊണ്ട നിക്കോയുടെ തന്റെ ആറാം വയസ്സില്‍ തന്നെ കാര്‍ട്ടിങ് തുടങ്ങിയിരുന്നു.
2002ല്‍ ജര്‍മന്‍ ഫോര്‍മുല ബിഎംഡബ്ല്യു കിരീടം നേടിയാണ് നിക്കേ തന്റെ പോരാട്ടവഴി തെളിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day