|    Dec 7 Wed, 2016 3:59 pm
FLASH NEWS

ഫോണ്‍ ചോര്‍ത്തല്‍ സിപിഎം ഇരട്ടത്താപ്പിന്റെ ഉദാഹരണം: ബിജെപി

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു പറഞ്ഞശേഷം അഴിമതിക്കെതിരേ അന്വേഷണം നടത്തുന്ന വിജിലന്‍സ് ഡയറക്ടറുടെ ഫോണും ഇ-മെയിലും ചോര്‍ത്തുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിന് ഉദാഹരണമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍.
വിജിലന്‍സ് ഡയറക്ടറുടെ ഫോണും ഇ-മെയിലും ചോര്‍ത്തിയ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തന്റെ ഫോണും ഇ-മെയിലും ചോര്‍ത്തിയതായി വന്ന വാര്‍ത്തകള്‍ നിഷേധിക്കാന്‍ വിജിലന്‍സ് ഡയറക്ടറും തയ്യാറായിട്ടില്ല. ഇ പി ജയരാജനും സിപിഎം നേതാക്കള്‍ക്കുമെതിരായ കേസുകളിലെ അന്വേഷണത്തിന്റെ ഗതിവിഗതികള്‍ അറിയാനാണ് വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍ ചോര്‍ത്തുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day