|    Dec 7 Wed, 2016 9:46 pm
FLASH NEWS

ഫോണ്‍ ചോര്‍ത്തല്‍: പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാവും

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണും ഇ-മെയിലും ചോര്‍ത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞാല്‍ പോലിസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാവും.
സുപ്രിംകോടതിയുടെ കര്‍ശനമായ ഉത്തരവുകള്‍ നിലനില്‍ക്കുന്നുവെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോണ്‍ ചോര്‍ത്താവുന്നതാണ്. ഐജിമാര്‍ക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി അടിയന്തരഘട്ടങ്ങളില്‍ 190ാം റൂള്‍ പ്രകാരമാണ് ഫോണ്‍ ചോര്‍ത്താന്‍ കഴിയുക. എന്നാല്‍, ഫോണ്‍ ചോര്‍ത്തി മൂന്നു ദിവസത്തിനുള്ളില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടണം.
ഫോണ്‍ ചോര്‍ത്തല്‍ രണ്ടു തരത്തിലാണ്. ഒന്നാമതായി, സിഡിആര്‍, അഥവാ ഫോണ്‍ കോള്‍ ലിസ്റ്റ് രേഖാമൂലം എടുക്കുക. അതിന് ഫോണ്‍ ഉപയോഗിക്കുന്നയാള്‍ ഏതെങ്കിലും കേസില്‍ പ്രതിയാവണം. അക്കാര്യം കാണിച്ച് ജില്ലകളിലെ എസ്പിമാരോ ചുമതലയുള്ള മറ്റൊരു ഉേദ്യാഗസ്ഥനോ മൊബൈല്‍ കമ്പനിക്ക് ഇ-മെയില്‍ അയക്കണം. രണ്ടാമതായി, ഫോണ്‍ ഇന്റര്‍സെപ്ഷന്‍ അഥവാ സംഭാഷണത്തിന്റെ ശബ്ദരേഖ റെക്കോഡ് ചെയ്‌തെടുക്കുക. ഇതിനും ഫോണുടമയുടെ പേരില്‍ കേസുണ്ടാവണം. ഇതുവരെയും ഒരുകേസിലും പ്രതിയല്ലാത്ത വിജിലന്‍സ് ഡയറക്ടറുടെ കാര്യത്തില്‍ ഇത് രണ്ടും നടക്കില്ലെന്നുള്ള നിരീക്ഷണങ്ങളുമുണ്ട്. ഏത് സാഹചര്യത്തിലും വിജിലന്‍സ് ഡയറക്ടറുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വന്നാല്‍ സംസ്ഥാന പോലിസിലെ ഉന്നതര്‍ തന്നെ പ്രതിക്കൂട്ടിലാവും.
അതേസമയം, ഫോണ്‍ ചോര്‍ത്താന്‍ മേല്‍പറഞ്ഞ നടപടിക്രമങ്ങളില്‍ ഇളവുള്ള ഏകവിഭാഗം പോലിസിലെ ഇന്റലിജന്‍സാണ്.
ഒരു കേസിലും പ്രതിയല്ലാത്ത പലരുടെയും ഫോണുകള്‍ പല കാരണങ്ങള്‍ കൊണ്ടും നിത്യവും അവിടെ ചോര്‍ത്തുന്നുണ്ട്.  കഴിഞ്ഞ ദിവസം രാത്രി പ്രത്യേക ദൂതന്‍ വഴിയാണ് ജേക്കബ് തോമസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പരാതി നല്‍കിയത്. തന്റെ ഔദ്യോഗിക ഫോണ്‍കോളുകള്‍ക്ക് പിറകെ തനിക്കുവരുന്ന മെയിലുകളും ചോര്‍ത്തുന്നതായി അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇ-മെയില്‍ ഹാക്ക് ചെയ്യുന്നതും ഫോണ്‍ ചോര്‍ത്തുന്നതും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ജേക്കബ് തോമസ് കത്തില്‍ പ്രധാനമായും ആരോപിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day