|    Dec 8 Thu, 2016 7:47 pm

ഫോണ്‍ ചോര്‍ത്തല്‍: കത്ത് പരിശോധിച്ച് നടപടിയെടുക്കും: ഡിജിപി

Published : 24th October 2016 | Posted By: SMR

കൊച്ചി: ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത് കിട്ടിയെന്നും പരിശോധിച്ച് ഉടനെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊച്ചിയില്‍ കേരള പോലിസ് ഹൗസിങ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
യാത്രയിലായതിനാല്‍ കത്ത് പരിശോധിക്കാനായിട്ടില്ല. ഫോണ്‍ ചോര്‍ത്താന്‍ ഡിജിപിയാണ് അനുമതി നല്‍കേണ്ടത്. ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്താന്‍ നിയമപ്രകാരം അനുമതി തേടുകയോ താന്‍ നല്‍കുകയോ ചെയ്തിട്ടില്ല. ഐജിക്ക് ഫോണ്‍ ചോര്‍ത്താം. പക്ഷേ, മൂന്നു ദിവസത്തിനുള്ളില്‍ ഡിജിപിയെ അറിയിക്കണം. സ്വന്തം ഉത്തരവാദിത്തമാകും എന്നതിനാല്‍ ഐജിമാര്‍ സാധാരണ അതിനു മുതിരാറില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day