|    Dec 8 Thu, 2016 9:32 pm
FLASH NEWS

ഫോണും ഇമെയിലും ചോര്‍ത്തിയതായി വിജിലന്‍സ് ഡയറക്ടര്‍

Published : 22nd October 2016 | Posted By: mi.ptk

jacob-thomas

തിരുവനന്തപുരം: തനിക്ക് വരുന്ന ഔദ്യോഗിക ഇമെയിലുകളും ഫോണ്‍ കോളുകളും ചോര്‍ത്തുന്നതായി വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ്ബ് തോമസ്. ഇമെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും മൊബൈല്‍ ഫോ്ണ്‍ അടക്കമുള്ളവ ചോര്‍ത്തിയതായും കാണിച്ച് ജേക്കബ് തോമസ് ഡിജിപി ലോക്‌നാഥ് ബെഹറക്ക് പരാതി നല്‍കി.
മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരായ പലരുടെയും കേസുകള്‍ അന്വേഷിക്കുന്ന വകുപ്പിന്റെ മേധാവിയെന്ന നിലക്ക് തന്റെ ഫോണും ഇമെയിലും ചോര്‍ത്തുന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.
നിലവിലുള്ള ചട്ടമനുസരിച്ച് ഡിജിപിയുടെ അനുമതിയോടെ  ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന് ഒരാഴ്ച്ചവരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുള്ള അനുമതിയുണ്ട്. ഈ ചട്ടം പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day