|    Dec 3 Sat, 2016 7:12 pm
FLASH NEWS

ഫൈസല്‍ വധക്കേസ് പ്രതി ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തുന്നതായി പരാതി

Published : 30th November 2016 | Posted By: SMR

പരപ്പനങ്ങാടി:ഫൈസല്‍ വധക്കേസില്‍ ജയിലിലായ കൊട്ടയില്‍ ജയപ്രകാശന്‍ ഡ്രൈവിങ് സ്‌കൂളിന്റെ മറവില്‍ ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തുകയായിരുന്നുവെന്ന് പരാതി. പന്താരങ്ങാടി, കൊടിഞ്ഞി, കരിങ്കല്ലത്താണി, പരപ്പനങ്ങാടി, ചെട്ടിപ്പടി, ചാലിയം ഭാഗങ്ങളില്‍ ഇയാള്‍ നേരിട്ടും മറ്റും ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. പന്താരങ്ങാടിയില്‍ പലപ്പോഴും ബിഫോര്‍ യു എന്ന സ്ഥാപനത്തില്‍ ആര്‍എസ്എസ് യോഗങ്ങള്‍ നടക്കാറുണ്ട്. മാത്രമല്ല, കൊടിഞ്ഞിയിലെ സ്ഥാപനത്തിനെതിരേ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുക്കള്‍ ഇപ്പോള്‍ ജയിലിലുള്ള ലിജുവിനെതിരേ പരാതിപ്പെട്ടിരുന്നു. മാത്രമല്ല, മതം മാറ്റത്തിന് വിധേയമായ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് പാലതിങ്ങലെ യുവാവിനെ ആക്രമിച്ചതിന് പിന്നിലും ഇയാള്‍ക്ക് പങ്കുണ്ട്. കരിങ്കല്ലത്താണിയിലെ പരിശീലന കേന്ദ്രത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ വശീകരിക്കാന്‍ സംഘപരിവാര പ്രവര്‍ത്തകര്‍ എത്തുന്നതും ഇതിന്റെ പേരില്‍ പഠിപ്പിക്കുന്ന വനിതാ ജീവനക്കാരിയും നടത്തിപ്പുകാരനും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. നേരത്തെ ജയപ്രകാശന്റ കൂടെ പന്താരങ്ങാടിയില്‍ ജോലി ചെയ്തിരുന്ന യുവമോര്‍ച്ച നേതാവ് പലപ്പോഴും നാട്ടുകാരുമായി ഇത്തരം സംഭവങ്ങളുടെ പേരില്‍ വാക്ക് തര്‍ക്കം പതിവായിരുന്നു. ഇയാള്‍ നേരത്തെ ആയുധം സഹിതം പോലിസ് പിടികൂടിയ ആര്‍എസ്എസ് സംഘത്തിലുണ്ടായിരുന്നു. പരപ്പനങ്ങാടി, ചെട്ടിപ്പടി, ചാലിയത്തും ഇത്തരം ആളുകളെയാണ് ജയപ്രകാശന്‍ നിയമിച്ചിട്ടുള്ളത്. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്ക് ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയ മോട്ടോര്‍ വാഹന വകുപ്പ് പ്രതികൂട്ടിലായിരിക്കുകയാണ്. സത്യസന്തമായ രീതിയില്‍ മുന്നോട്ട് പോവുന്നവരെ തകര്‍ക്കാനാണ് ഇത്തരം സംഘങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ അധികൃതര്‍ കളമൊരുക്കിയിരിക്കുന്നത്. പരിശോധന നടത്തി സ്ഥാപനങ്ങളുടെ അനുമതി റദ്ധ് ചെയ്യണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day