|    Dec 10 Sat, 2016 12:21 pm

ഫൈസല്‍ വധക്കേസ് പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണം: യൂത്ത്‌ലീഗ്

Published : 30th November 2016 | Posted By: SMR

മലപ്പുറം: കൊടിഞ്ഞിയില്‍ ഇസ്്‌ലാം മതം സ്വീകരിച്ച പുല്ലാണി ഫൈസലിനെ വധിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്ന് യൂത്ത്‌ലീഗ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയുടെ പാരമ്പര്യത്തിനും പൈതൃകത്തിനും വിരുദ്ധമായി ജില്ലയില്‍ വര്‍ധിച്ചുവരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ജില്ലയിലെ പോലിസ് സംവിധാനം കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞാണു നീങ്ങുന്നത്. ജില്ലയില്‍ അടുത്തകാലത്തുണ്ടായ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വെടിവയ്പ്, നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടല്‍, സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍, ഫൈസല്‍ വധം തുടങ്ങിയ വാര്‍ത്തകള്‍ വലിയ ആശങ്കയാണ് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയിട്ടുള്ളത്. ജില്ലയിലെ സമാധാന പ്രശ്‌നങ്ങള്‍ക്ക് പൊതുബോധമുണര്‍ത്താന്‍ യൂത്ത്‌ലീഗ് വ്യാപകമായ കാംപയിന്‍ സംഘടിപ്പിക്കും. ഡിസംബര്‍ ആറിന് ജില്ലയിലെ മുഴുവന്‍ മുന്‍സിപ്പല്‍ തലങ്ങളിലും, ജില്ലയില്‍ അശാന്തി വിതയ്ക്കരുത് എന്ന സന്ദേശമുയര്‍ത്തി യൂത്ത്‌ലീഗ് ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി മുജീബ് കാടേരി, ഖജാഞ്ചി വി ടി സുബൈര്‍ തങ്ങള്‍, വി കെ എം ഷാഫി അഡ്വ. എം കെ സി നൗഷാദ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day