|    Dec 3 Sat, 2016 9:09 pm
FLASH NEWS

ഫൈസല്‍ വധം: 8 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 28th November 2016 | Posted By: SMR

faisal1തിരൂരങ്ങാടി: ഇസ്‌ലാംമതം സ്വീകരിച്ച പുല്ലാണി ഫൈസലിനെ വധിച്ച കേസില്‍ എട്ട് ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്തു. ബന്ധുക്കള്‍ അടക്കമുള്ള എട്ടു പേരെയാണ് മലപ്പുറം ഡിവൈഎസ്പി ടി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഗൂഢാലോചന നടത്തുകയും സഹായം നല്‍കുകയും ചെയ്തവരാണ് അറസ്റ്റിലായത്.
ഫൈസലിന്റെ സഹോദരീ ഭര്‍ത്താവും അമ്മാവന്റെ മകനുമായ പുല്ലാണി വിനോദ് (39), പുല്ലാണി ഷാജി (39), പുല്ലാണി സജീഷ് (32), പുല്ലാണി ഹരിദാസന്‍ (30), കൊടിഞ്ഞിയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന പള്ളിപ്പടി സ്വദേശി തയ്യില്‍ ലിജീഷ് എന്ന ലിജു (27), വിമുക്തഭടനായ പരപ്പനങ്ങാടി ടോള്‍ബൂത്തിനടുത്ത കൊട്ടയില്‍ ജയപ്രകാശ് (50), ചാനത്ത് സുനില്‍ (39), നന്നമ്പ്രയിലെ കളത്തില്‍ പ്രദീപ് (30) എന്നീ ആര്‍എസ്എസുകാരെയാണ് ഇന്നലെ വൈകീട്ട് അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയെന്നു സംശയിക്കുന്ന മൂന്നു പേര്‍ വലയിലായതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫൈസലിന്റെ സഹോദരിയായ, തന്റെ ഭാര്യയെയും മക്കളെയും മതം മാറ്റുമെന്നു ഭയന്ന് വിനോദ് ആര്‍എസ്എസ് പ്രവര്‍ത്തകരായ ഹരിദാസന്‍, ഷാജി, സുനി, സജീഷ് എന്നിവരെ സമീപിച്ചു. ഇവര്‍ തിരൂരിലെ സംഘടനാ നേതാക്കളെ വിവരമറിയിച്ചു. ഷാജി, സുനി, വിനോദ്, പ്രദീപ്, ഹരിദാസന്‍, പരപ്പനങ്ങാടിയിലെ സംഘടനാ നേതാവ് ജയപ്രകാശ് എന്നിവര്‍ മേലേപ്പുറത്ത് ഒത്തുചേരുകയും കൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തുകയുമായിരുന്നു. വിവരം തിരൂരിലെ പ്രമുഖ ആര്‍എസ്എസ് നേതാവും യാസിര്‍ വധക്കേസിലെ മുഖ്യകണ്ണിയുമായ നേതാവിനെ അറിയിക്കുകയും ഇയാളുടെ നിര്‍ദേശപ്രകാരം മൂന്നു പേര്‍ കൃത്യം നിര്‍വഹിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 536 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day