|    Dec 2 Fri, 2016 11:32 pm
FLASH NEWS

ഫൈസല്‍ വധം: യാസിര്‍ വധത്തിലെ മുഖ്യപ്രതിക്കും പങ്കുള്ളതായി സൂചന

Published : 28th November 2016 | Posted By: Navas Ali kn

faisal1

തിരൂരങ്ങാടി: ഫാറൂഖ് നഗറിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ തിരൂര്‍ യാസിര്‍ വധക്കേസിലെ ഒന്നാംപ്രതിക്കും പങ്കുളളതായി സൂചന.  ഇയാളെ തേടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം വൈകുന്നേരം തിരൂര്‍ തൃക്കണ്ടിയൂരിലെ വീട് വളഞ്ഞുവെങ്കിലും രക്ഷപ്പെട്ടതായാണു വിവരം. കേസില്‍ ഗുഢാലോചനയില്‍ പങ്കെടുത്ത മൂന്നുപേരും കൊലപാതകം നിര്‍വഹിച്ച മൂന്നുപേരുമാണ് ഇനി അറസ്റ്റിലാവാനുള്ളതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ ആരാണെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് വ്യാപകമായി വലവീശിയിട്ടുണ്ട്. വൈകാതെ ഇവര്‍ പിടിയിലാകുമെന്നാണ് സൂചന. ഫൈസല്‍ പുലര്‍ച്ചെ ഓട്ടോയുമായി പോകുമ്പോള്‍ രണ്ട് ബൈക്കുകളിലായാണ് അക്രമികള്‍ പിന്തുടര്‍ന്നതെന്നാണ് കരുതപ്പെടുന്നത്. മറ്റു പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതികള്‍ പിടിയിലാകുന്നതോടെ കൊലപാതകത്തിലെ ചുരുളഴിയും.
വധക്കേസില്‍ ഞായറാഴ്ച അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ്  മജിസ്‌ട്രേറ്റ് കോടതി പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി  സബ് ജയിലിലേക്കയച്ചു.പ്രതികള്‍ക്കെതിരെ 302(കൊലപാതകം)120 ബി (ഗൂഡാലോചന) വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ്സെടുത്തിട്ടുള്ളത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ, കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39),ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി  വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32),  കൊടിഞ്ഞിയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32) എന്നിവരെയാണ് റിമാന്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,006 times, 4 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day