|    Dec 9 Fri, 2016 11:18 am

ഫൈസല്‍ വധം: മുഴുവന്‍ പ്രതികളെയും പിടികൂടണം: ആക്ഷന്‍ കമ്മിറ്റി

Published : 2nd December 2016 | Posted By: SMR

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും ഗൂഡാലോചന നടന്ന സ്‌കൂള്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും കൊടിഞ്ഞി പുല്ലാണി ഫൈസല്‍ കൊലക്കേസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ നടത്തും. മുഖ്യമന്ത്രിയേയും ജില്ലാ പോലിസ് മേധാവിയേയും നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. ഫൈസലിന്റെ ഘാതകരെ പിടികൂടാനും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാനും നാട്ടിലെ മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാനും ലക്ഷ്യമിട്ടാണ് സര്‍വ്വകക്ഷി തീരുമാനപ്രകാരം കമ്മിറ്റി രൂപീകരിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൂഡാലോചനയില്‍ പങ്കാളികളായ എട്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. മുഖ്യപ്രതികളെയും സഹായികളെയും പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കണം. ഒരു നാടിന്റെ സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ഈ കൊലപാതകം നടത്തിയിട്ടുള്ളത്. ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി കെ മുഹമ്മദ് കുട്ടി ഹാജി, കെ പി ഹൈദ്രോസ് കോയ തങ്ങള്‍, പത്തൂര്‍ മൊയ്തീന്‍ ഹാജി, വി ടി അബ്ദുല്‍ ഹമീദ് ഹാജി, പൂഴിക്കല്‍ സലീം, പനക്കല്‍ സിദ്ദീഖ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day