|    Dec 6 Tue, 2016 9:31 pm
FLASH NEWS

ഫൈസല്‍ വധം: ഉന്നത ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ നീക്കം

Published : 2nd December 2016 | Posted By: SMR

പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധത്തിലെ പ്രതികളായ പിടികിട്ടാനുള്ള ഉന്നത ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കത്തെ തുടര്‍ന്ന് അന്വേഷണ സംഘത്തില്‍ പൊട്ടിത്തെറി. കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട പുല്ലാണി ഫൈസലിന്റ ഘാതകരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് അന്വേഷണസംഘത്തിന് നേതൃത്വം കൊടുക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന ആരോപണം ശക്തമാണ്. വെള്ളിയാമ്പുറം വിദ്യാനികേതനില്‍ വച്ച് സംഭവം ആസൂത്രണം ചെയ്തവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇവിടെ എടുത്ത തീരുമാനപ്രകാരം വിമുക്തഭടനും ബി ഫോര്‍ യു ഡ്രൈവിങ് സ്‌കുള്‍ ഉടമയുമായ പരപ്പനങ്ങാടിയിലെ കൊട്ടയില്‍ ജയപ്രകാശന്‍ മുഖേന തിരൂര്‍ യാസര്‍ വധക്കേസിലെ മുഖ്യപ്രതി ആര്‍—എസ്എസ് ജില്ലാ ഭാരവാഹി മഠത്തില്‍ നാരായണന്‍ ഏര്‍പ്പെടുത്തിയവരാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. നാരായണനെ തേടി പോലിസ് വലവിരിച്ചിട്ടുണ്ടെങ്കിലും പിടിച്ചിട്ടില്ല. എന്നാല്‍, മഞ്ചേരി കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ നേരിട്ട് എത്താറുണ്ട്. ഇയാളെ പിടികൂടുന്നില്ലെന്നു മാത്രമല്ല ഇയാളടക്കം പിടികിട്ടാനുള്ള ആറു പേരെ മാറ്റി പകരം ഡമ്മി പ്രതികളെ തിരുകിക്കയറ്റാന്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും മറ്റു ചിലരും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിനെ ചോദ്യംചെയ്ത് അന്വേഷണസംഘത്തിലെ സത്യസന്ധരായ ചിലര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്ന് പേരും കൃത്യം നടത്തിയ മറ്റു മൂന്ന് പേരുമടക്കം ആറു പ്രതികളെയാണ് ഇനി പിടിക്കാനുള്ളത്. ഇവരെ മാറ്റി പകരം ചിലരെ മേല്‍പ്പറഞ്ഞ ഉന്നത ഉദ്യോഗസ്ഥന്റെ മുമ്പില്‍ ആര്‍—എസ്എസ് നേതാക്കള്‍ ഹാജരാക്കിയിരുന്നു. മാത്രമല്ല, ഫൈസലിനെ കൊന്നത് താനാണെന്ന് പറഞ്ഞും ഒരാള്‍ ഹാജരായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഡമ്മി പ്രതിയാെണന്ന് തിരിച്ചറിഞ്ഞു. യഥാര്‍ഥ പ്രതികളുടെ വിവരം പൂര്‍ണമായുള്ളതുകൊണ്ട് മറ്റുള്ള ഉദ്യോഗസ്ഥര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. തിരൂരിലെ മുറിവൊഴിക്കല്‍ സ്വദേശിയും മറ്റു രണ്ടുപേരും ചേര്‍ന്നാണ് കൃത്യം നടത്തിയിരിക്കുന്നത്. തുടക്കത്തില്‍തന്നെ ആര്‍—എസ്എസ് നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് കേസ് കൊണ്ടുപോവാന്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ശ്രമിച്ചതിനാലാണ് ഗൂഢാലോചന നടന്ന വെളളിയാമ്പുറത്തെ ആര്‍—എസ്എസ് സ്ഥാപനമായ വിദ്യാനികേതനെതിരേ കേസെടുക്കാത്തതും പ്രതികള്‍ ആര്‍എസ്എസുകാരാണെന്ന് മാധ്യമങ്ങളില്‍ നിന്ന് മറച്ചു വച്ചതെന്നും പറയപ്പെടുന്നു. ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥനില്‍ നിന്ന് അന്വേഷണ ചുമതല മാറ്റണമെന്നാണ് നിയമ വിദഗ്ധരും’നാട്ടുകാരും ആവശ്യപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day